Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
അന്നമോളുടെ തലയിൽ ഹെൽമെറ്റും വെച്ച് അന്ന മോളുടെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞു.
"എടി കുറുമ്പി . മമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ "
"ആ മമ്മാ..ഓർമ്മയുണ്ട് ഐസ്ക്രീം കഴിച്ചിട്ടേ ഞങ്ങൾ വരൂ. അങ്കിൾ വേഗം വണ്ടിയെടുക്ക്."
ഞങ്ങൾ പള്ളിയിൽ എത്തി . കുറച്ചു കഴിഞ്ഞു അച്ചായനും ചേച്ചിയും വന്നു. കുർബാന കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞാൻ ഇപ്പോൾ അന്നമോളുടെ കൂടെ പള്ളിയിൽ പോയി ഇരിക്കും.
ഞാനും അന്നമോളും ചുമ്മാ ഒന്ന് കറങ്ങാൻ പോയി. കറങ്ങി ഐസ്ക്രീം കഴിച്ച ശേഷം വീട്ടിൽ എത്തി .
"ആഹാ!! എത്തിയോ ഇത്രയും സമയം എവിടെയാ കറങ്ങിയേ " ചേച്ചി ചോദിച്ചു.
"ഞങ്ങൾ അങ്ങനെ കൂടുതൽ ഒന്നും കറങ്ങിയില്ല. കുറച്ചേ കറങ്ങിയുള്ളൂ." അന്ന മോൾ പറഞ്ഞു.
"അയ്യടാ!!! കുറച്ചേ കറങ്ങിയുള്ളൂ... സമയം ഉച്ചയായി. വേഗം പോയി ഫ്രഷ് ആയി വാ രണ്ടും." ചേച്ചി പറഞ്ഞു.
ഞാൻ മുകളിലേക്ക് പോയി വേഗം ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ഹരിയും കുടുംബവും എത്തി. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിച്ചു എല്ലാവരും ഹാളിൽ ഇരുന്നു.
" അടുത്ത മാസം ആദ്യ ആഴിച്ച നമുക്ക് എല്ലാവർക്കും കൂടെ ഒരു ടൂർ പോയാലോ ഹരി? " അച്ചായൻ ചോദിച്ചു.
"എവിടെയാ സാർ " ഹരി ചോദിച്ചു.
"അത് എല്ലാവരും കൂടെ ആലോചിച്ചു പറയട്ടെ " അച്ചായൻ പറഞ്ഞു.
"അതിനെന്താ ഇത്രയും ആലോചിക്കാൻ ഉള്ളത്. നമുക്ക് ഊട്ടിയിൽ പോകാം . " ശാലു പറഞ്ഞു.
"ഇത് ഹണി മൂൺ യാത്ര അല്ല. നമുക്ക് വേളാങ്കണ്ണിയിൽ പോകാം.
💬 Comments
View all comments