Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
നിനക്ക് തോന്നുമ്പോ വന്നു പറഞ്ഞാൽ മതി.. ചേച്ചി എനിക്ക് കെട്ടണം എന്ന്. അതുവരെ നിന്നോട് ഞാൻ ഇതിനെ പറ്റി മിണ്ടില്ല." ചേച്ചി പറഞ്ഞു.
"വളരെ വളരെ ഉപകാരം ചേച്ചി... ചേച്ചിമാരായാൽ ഇങ്ങനെ വേണം." ഞാൻ പറഞ്ഞു
"അതേ! ചേച്ചി അടുത്ത ആഴിച്ച വീട്ടിൽ കൂടാം നമുക്ക്. ബാലു വന്നിട്ട് ഇന്നുവരെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാൻ വന്നിട്ടില്ല. പക്ഷെ അവിടെ വന്നാലും ചേച്ചി തന്നെ എല്ലാം ഉണ്ടാക്കേണ്ടി വരും. ബാലുന്റെ ഇഷ്ട്ടം ഒന്നും ഞങ്ങൾക്ക് അറിയൂല അല്ലേ ഹരി." ശാലു പറഞ്ഞു.
"അല്ലെങ്കിലും ചേച്ചി ഉണ്ടാകുന്നതിനു പ്രത്യേക രുചിയാ.. അത് ആരും ഇഷ്ട്ടപെടും. ശാലു നീ ഇവിടെ നിന്ന് ചേച്ചിയുടെ റസിപ്പി എല്ലാം പഠിച്ചെടുക്ക്.. എന്നാൽ നമുക്കും എല്ലാ ദിവസവും നല്ല ഭക്ഷണം കഴിക്കാം. " ഹരി പറഞ്ഞു.
"അപ്പൊ ഞാൻ ഉണ്ടാക്കുന്നത് മുഴുവനും മോശമാണോ ? ശാലു ചോദിച്ചു.
"അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ?" ഹരി പറഞ്ഞു.
"പിന്നെ എങ്ങനെയാ പറഞ്ഞത്? " ശാലു ചോദിച്ചു.
"മതി ... മതി... രണ്ടാളും ഇനി ഇതിന്റെ പേരിൽ അടികൂടണ്ട." ചേച്ചി പറഞ്ഞു.
" എല്ലാവരും വേഗം കഴിച്ച് എഴുനേറ്റെ" ചേച്ചി പറഞ്ഞു.
ഞങ്ങൾ എല്ലാവരും കഴിച്ചു എഴുനേറ്റു. എല്ലാവരും ഹാളിൽ പോയി ഇരുന്നു.
"അപ്പൊ എങ്ങനെയാ സാറെ എങ്ങനെയാ പോകുന്നത്. വണ്ടി വേറെ ഏൽപ്പിക്കണോ? " ഹരി ചോദിച്ചു.
"എന്തിന് നമ്മൾ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാ വേറെ വണ്ടി " ചേച്ചി ചോദിച്ചു.
"അത് ചേച്ചിക്ക് മനസ്സിൽ ആയില്ലേ? വെള്ളം കഴിച്ചു എങ്ങനെയാ വണ്ടി എടുക്കുന്നെ അതാ
💬 Comments
View all comments