Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
കൈപിടിച്ച് വലിച്ചു.
"അച്ചായാ ഞങ്ങളെ ഒന്ന് ബൈക്കിൽ കറങ്ങിയിട്ട് വരാം.. ഇതുങ്ങള് പറയുവാ മമ്മ വേണെങ്കിൽ പപ്പയുടെ കൂടെ ബൈക്കിൽ കറങ്ങിക്കോ എന്ന്.. എന്തേ എന്റെ അനിയന്റെ കൂടെ എനിക്ക് ബൈക്കിൽ കറങ്ങിയാൽ... നീ വാടാ ബാലു " ചേച്ചി പറഞ്ഞു.
എല്ലാവരും ചിരിച്ചു.
ഞാൻ പോയി ബൈക്കിൽ കയറി ഇരുന്നു. ചേച്ചി പിറകിൽ കയറി..
"ഞാനും വരുന്നു കറങ്ങാൻ.. " കുഞ്ഞൂസ് പറഞ്ഞു.
ഞാൻ കുഞ്ഞൂസിനെ മുന്നിൽ ഇരുത്തി. ബൈക്ക് പതിയെ മുൻപോട്ട് എടുത്തു. ചേച്ചി ഒരു എന്റെ തോളിൽ പിടിച്ചു. മറ്റേ കൈവീശി റ്റാറ്റ പറഞ്ഞു. ബൈക്ക് മുൻപോട്ട് പോയി. വെറുതെ ഒരു റൗണ്ട് അടിച്ചു.
പോകുന്ന വഴിയിൽ ചേച്ചി ഒരു വീട് കാണിച്ചിട്ട് പറഞ്ഞു.
"ഡാ ബാലു ഇവിടെ നല്ലൊരു കുട്ടിയുണ്ട്.. നല്ല വെളുത്തു മെലിഞ്ഞു നല്ല സുന്ദരി കുട്ടി. നമുക്ക് കയറി ഒന്ന് കണ്ടാലോ.?"
"നമ്മള് കണ്ടിട്ട് എന്താ ചേച്ചി കാര്യം. അച്ചായനും കാണണ്ടേ? "
"അച്ചായന് ഇഷ്ട്ടം ആയാൽ മോൻ സമ്മതിക്കുമോ? "
"അച്ചായനും ചേച്ചിക്കും ഇഷ്ട്ടം ആണെങ്കിൽ എനിക്ക് എന്താ പ്രശ്നം.. അല്ല ചേച്ചി ഈ പ്രായത്തിൽ ഇനി അച്ചായനെ കൊണ്ട് വീണ്ടും കെട്ടിക്കണോ? "
"ഡാ...!! നിന്നെ ഞാൻ. " എന്ന് പറഞ്ഞു ചേച്ചി എന്റെ ചുമലിൽ അടിച്ചു.
ഞാൻ ചിരിച്ചു..
"ചേച്ചി ഇനിയും അത് വിട്ടില്ലേ?" ഞാൻ ചോദിച്ചു.
"അങ്ങനെ അങ്ങ് വിടാൻ ഒക്കുമോ? നിന്നെ ഒരു പെണ്ണ് കെട്ടിക്കാതെ. "
"കാത്തിരുന്നോ? ഇപ്പൊ കെട്ടാവേ!!! അയ്യടാ! "
"നിന്നെ കൊണ്ട് ഞങ്ങള് കെട്ടിക്കും മോനെ
💬 Comments
View all comments