Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
.. "
"നമുക്ക് കാണാം "
"ആ! കാണാം "
ഞങ്ങൾ കറങ്ങി വീട്ടിൽ തിരിച്ചെത്തി.
"ഇനി ഞങ്ങൾ കറങ്ങിയിട്ട് വരാം. വാ ചേച്ചി. " അന്നമോൾ പറഞ്ഞു.
എന്നിട്ട് അന്നമോൾ ഓടിവന്നു മുന്നിൽ കയറി ഇരുന്നു . നിത്യമോൾ പിറകിലും.
അതേ!! പോലീസ് വലതും പിടിച്ചാൽ എന്നെ വിളിക്കേണ്ട. അങ്കിളും മക്കളും ചേർന്നു പ്രശ്നം പരിഹരിച്ചോണം.
"ആ ആയിക്കോളാം" അന്ന മോള് പറഞ്ഞു.
ഞങ്ങൾ കറങ്ങുന്നതിനിടയിൽ.
"അങ്കിളെ നമുക്ക് ഒരു ഐസ്ക്രീം കഴിച്ചാലോ?" അന്നമോൾ ചോദിച്ചു.
"വേണ്ട നമുക്ക് വീട്ടിലേക്ക് വാങ്ങാം. കുഞ്ഞൂസിനും കൊടുക്കാം." ഞാൻ പറഞ്ഞു. തിരിച്ചു പോകുമ്പോൾ വലിയ ഒരു പെട്ടി ഐസ്ക്രീം വാങ്ങി. വീട്ടിൽ എത്തി.
"കണ്ടില്ലേ അച്ചായാ... ഈ പെണ്ണ് ബാലുനേയും കൂട്ടികൊണ്ട് പോകുന്നത്. അവനെ കൊണ്ട് ഐസ്ക്രീം വാങ്ങിക്കാനാണ്..ബാലുന്റെ പൈസ വെറുതെ കളയാൻ" ചേച്ചി പറഞ്ഞു..
"എന്നാലും സാരമില്ല ചേച്ചി. കാണുന്ന വീട്ടിൽ കയറി പെണ്ണ് കാണാം എന്ന് പറയില്ലല്ലോ? " ഞാൻ പറഞ്ഞു.
അത് കേട്ട് എല്ലാവരും ചിരിച്ചു..
"എന്താടാ കാര്യം.? " അച്ചായൻ ചോദിച്ചു.
"അതേ!! അച്ചായാ നേരത്തെ ചേച്ചിയുടെ കൂടെ പോയപ്പോൾ എന്നോട് ചോദിക്കുകയാ... ഡാ ബാലു ഇവിടെ ഒരു പെണ്ണുണ്ട് കയറി കണ്ടാലോ എന്ന് " ഞാൻ പറഞ്ഞു.
"എന്റെ അച്ചായാ എന്നിട്ട് ഇവൻ എന്താ പറഞ്ഞത് എന്ന് അറിയണോ? ഇവൻ പറയുവാണേ!!! എന്നാൽ അച്ചായനേയും കൂട്ടായിരുന്നു എന്ന്. ഞാൻ കരുതി ഇവൻ കാര്യമായിട്ട് പറയുകയാണെന്ന്. അപ്പോൾ ഇവൻ ചോദിക്കുകയാ ... അച്ചായനെ ഈ പ്രായത്തിൽ ഇനി ഒന്ന് കൂടെ കെട്ടിക്കണോ എന്ന്
💬 Comments
View all comments