Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
എവിടെ ?" ഞാൻ ചോദിച്ചു.
"ചേച്ചിക്ക് ഇവിടെ എവിടെയോ ഒരു പള്ളിയോ അമ്പലമോ ഉണ്ടെന്ന് പറഞ്ഞു അച്ചായനെ വിളിച്ചുകൊണ്ടു നേരത്തെ ഇറങ്ങിയതാ. ഇനി എന്താടാ പരിപാടി?. പിള്ളാരും എഴുന്നേറ്റോ?"
"വാ നമുക്കും ഇറങ്ങി നടക്കാം ഇവിടെ എല്ലാം ചുറ്റി നടന്നു കാണാം.. എന്നിട്ട് ഫുഡ് കഴിച്ച ശേഷം വിവേകാനന്ദ പാറയിലേക്ക് പോകാം. "
"എന്നാ ഞാൻ ഹരിയെ വിളിക്കട്ടെ. നീ പോയി പിള്ളാരെ വിളിച്ചു എഴുനേൽപ്പിക്ക് "
ഞാൻ വീണ്ടും റൂമിലേക്ക് പോയി അന്നമോളെയും നിത്യമോളെയും വിളിച്ചു എഴുനേൽപ്പിച്ചു. പിന്നെ എല്ലാവരും ഒന്നുകൂടെ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.
അപ്പോഴേക്കും അച്ചായനും ചേച്ചിയും അവിടെ വന്നു. ഞങ്ങൾ കാഴ്ച്ചകൾ കണ്ടു നടന്നു. അങ്ങനെ നടന്നു നടന്നു വീണ്ടും കൽമണ്ഡപത്തിൽ എത്തി. അവിടെനിന്നു ഞങ്ങൾ കുറേ ഫോട്ടോകൾ എടുത്തു ഞാനും കുട്ടികളും ഉള്ളതും ഞാനും ചേച്ചിയും മാത്രം ഉള്ളതും അച്ചായനും ചേച്ചിയും അന്ന മോളും മാത്രം ഉള്ളത്, ഹരിയും ശാലുവും മക്കളും മാത്രം ഉള്ളതും, ഞാനും ശാലുവും മാത്രം ഉള്ളതും. അങ്ങനെ പലവിധ ഫോട്ടോസ്.. ഒരു ഫോട്ടോയിൽ ഞാനും ചേച്ചിയും ശാലുവും മാത്രം ഉള്ളത്, രണ്ടു പേരും എന്റെ അരയിലൂടെ കൈ കോർത്തു പിടിച്ചതും , ശാലു എന്റെ കക്ഷത്തിന്റെ അടിയിലൂടെ കൈയിട്ട് എന്നോട് ചേർന്നു നിന്നും എന്റെ തോളിൽ കൈയിട്ടും ഫോട്ടോ എടുക്കാൻ നിന്നു.
പിന്നെ വീണ്ടും നടന്നു ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു.. സത്യം പറഞ്ഞാൽ ചേച്ചി ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ഗുണവും മനസ്സിലാക്കുന്നത് ഇങ്ങനെയുള്ള സമയങ്ങളിൽ ആണ്.
പിന്നെ വിവേകാനന്ദ പാറയിൽ പോകാൻ ടിക്കറ്റ് എടുത്തു ലൈഫ് ജാക്കറ്റും ഇട്ട് ബോട്ടിൽ കയറി. അപ്പോഴും അന്ന മോളും നിത്യ മോളും എന്റെ കൂടെ തന്നെ ആയിരുന്നു.
ഞങ്ങൾ അങ്ങനെ അവിടെ എത്തി അവിടെ മുഴുവനും നടന്നു പിന്നെ എല്ലാവരും ഒരുമിച്ചു ഒരു സ്ഥലത്ത് പോയി ഇരുന്നു. ചേച്ചി എന്റെ ചുമലിൽ തല വെച്ചു ചാഞ്ഞു കിടന്നു.
"എന്താ ചേച്ചി എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ? " ഞാൻ ചോദിച്ചു.
"ഇല്ലെടാ കുറെ നടന്നില്ലേ ....കുറെ വെയിലും
💬 Comments
View all comments