Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
ചെയ്യാൻ. "
"അതിനെന്താ... ഹരി ഒരു പാവല്ലേ...? "
"പാവം തന്നെയാ എന്നേയും മക്കളേയും പൊന്നു പോലെ നോക്കുന്നും ഉണ്ട്.. വലിയ സ്നേഹവും ആണ്.... അതുപോലെ കോഴിയും.. പിന്നെ ഈ വെള്ളമടി എനിക്ക് കണ്ടൂടാത്ത ഒരു കാര്യം ആണ് അത്"
"അതൊക്കെ ഒരു രസത്തിനു ചെയ്യുന്നതല്ലേ? അല്ലാതെ വേറെ പ്രശ്നം ഒന്നും ഉണ്ടാകുന്നില്ലല്ലോ? "
"ആഹ്!!! അതാണ് ഒരു സമാധാനം. ഡാ നീ മുൻപ് ഇങ്ങനെ കന്യാകുമാരിയിൽ പോയിട്ടുണ്ടോ?"
"എങ്ങനെ പോയിട്ടുണ്ടോ എന്ന്?"
"ഇത് പോലെ വണ്ടി എടുത്ത്. നിനക്ക് ഒരു സംശയവും ഇല്ലാതെ എങ്ങനെ ഇത്രയും കൃത്യമായി വണ്ടി ഓടിക്കുന്നത് കണ്ടു ചോദിച്ചതാ? "
ഞാൻ ചിരിച്ചു..
"എനിക്കൊക്കെ എവിടുന്നു വണ്ടികിട്ടാനാ ആര് തരാനാ .. ശാലു. പിന്നെ ഒരു സുഹൃത്തിന്റെ വണ്ടിയിൽ കുറച്ചു നാൾ കിളിയായി പോയിട്ടുണ്ട്. അപ്പോൾ ഈ ഭാഗത്തു കുറേ തവണ വന്നിട്ടുണ്ട്. എനിക്ക് എത്ര കണ്ടാലും മതിയാകാത്ത സ്ഥലം ആണ് കന്യാകുമാരി.. "
ഞങ്ങൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു കന്യാകുമാരിയിൽ എത്തി. അപ്പോഴേക്കും ഉദയം ആകുന്നതേ ഉള്ളൂ. അവിടുന്ന് ഉദയവും കണ്ട് അവിടെയുള്ള കൽമണ്ഡപത്തിൽ കയറി ഇരുന്നു.
"ഡാ ഇങ്ങനെ ഇരുന്നാലോ? എവിടേലും റൂം എടുത്ത് കുറച്ചു സമയം ഒന്ന് ഉറങ്ങാം... " കുറച്ചു സമയം കഴിഞ്ഞു ചേച്ചി പറഞ്ഞു.
"അപ്പോൾ! ചേച്ചി വണ്ടിയിൽ ഇരുന്നു ഉറങ്ങിയില്ലേ? " ശാലു ചോദിച്ചു.
"എങ്ങനെ ഉറങ്ങാനാ.... വണ്ടിയിൽ ഇരുന്നു കലപില സംസാരിച്ചുകൊണ്ടിരുന്നാൽ ? " ചേച്ചി പറഞ്ഞു.
"ഹരി നീ പോയി റൂമിന്റെ കാര്യം നോക്ക് ഞങ്ങൾ ഇവിടെ ഇരിക്കാം .
💬 Comments
View all comments