Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
തന്നെ കഴിഞ്ഞോളം... പ്ലീസ് ചേച്ചി എന്നോട് പിണങ്ങല്ലേ ചേച്ചി. എന്റെ ചങ്കു പൊട്ടിപോകുന്നു ചേച്ചി. എനിക്ക് ഇനിയും സഹിക്കാൻ വയ്യ ചേച്ചി. " ചേച്ചി എന്നെ പിടിച്ചു എഴുനേൽപ്പിച്ചു. എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു
"എന്റെ മോൻ കരയേണ്ട.. ചേച്ചി മോനെ ഒരുപാട് വേദനിപ്പിച്ചല്ലേ മോൻ ചേച്ചിയോട് ക്ഷമിക്ക്"
"അയ്യോ! ചേച്ചി അങ്ങനെ പറയല്ലേ.... ഞാനാണ് ചേച്ചിയെ വേദനിപ്പിച്ചത്.. എന്നോടാണ് ചേച്ചി ക്ഷമിക്കേണ്ടത്. "
"സാരമില്ല മോൻ എവിടെ ആയാലും പോയിക്കോ പോയി നിന്നോ.. പക്ഷെ എല്ലാ ശനിയാഴ്ചയും വൈകുന്നേരം മുതൽ ഇവിടെ ഉണ്ടാകണം തിങ്കളാഴ്ച അച്ചായന്റെ കൂടെ തിരിച്ചു പോയാൽ മതി. മറ്റു ലീവ് ദിവസവും ഇവിടെ തന്നെ ഉണ്ടാകണം.
ചേച്ചിക്ക് എന്റെ മോനെ എപ്പോഴും കാണണം." ചേച്ചി പറഞ്ഞു.
അങ്ങനെ പല നിബന്ധനയും ആയാണ്. എന്നെ മാറി താമസിക്കാൻ ചേച്ചി അനുവദിച്ചത്.
അങ്ങനെ നാലുവർഷത്തോളം ഞാൻ അവിടേയും വീട്ടിലും ആയി കഴിഞ്ഞു.. എന്നാൽ എന്നെ ഒരു തരം മടുപ്പ് ബാധിച്ചു. അങ്ങനെ ഞാൻ അവിടെനിന്നും മാറി താമസിക്കാൻ തീരുമാനിച്ചു. ഇത്തവണ അത് മലയോര മേഖലയിലെ ശരിക്കും ഒരു കുഗ്രമത്തിൽ ആയിരുന്നു. അതുമുതൽ ആണ് എന്റെ ജീവിതം മാറി തുടങ്ങിയത്.. എന്നാൽ അതിനും അവിടെ താമസിച്ചു രണ്ടു വർഷം വേണ്ടി വന്നു . ആ ദിവസം ആയിരുന്നു അത് നടന്നത്. എന്റെ ജീവിതം മാറ്റി മറിച്ച ദിവസം. അന്നുമുതൽ എന്റെ ജീവിതം പൂർണ്ണമായും മാറാൻ തുടങ്ങി. അല്ല പൂർണ്ണമായും മാറി.
തുടരും
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ
💬 Comments
View all comments