Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
പറഞ്ഞു.
"നീ ചൂടാവല്ലേ നമുക്ക് നോക്കാം. സമയം ഉണ്ടല്ലോ? " അച്ചായൻ പറഞ്ഞു..
"പിന്നെ ചൂടാകാതെ.! അച്ചായൻ ലാസ്റ്റ് മിനുട്ട് എന്തേലും കാരണം പറഞ്ഞു മുങ്ങും. എനിക്കറിയാം." ചേച്ചി പറഞ്ഞു.
"ഇല്ല . മുങ്ങില്ല. പോരെ! ഞാൻ വരും. നമ്മൾ ഒരുമിച്ചു പോകും. പോരെ. " അച്ചായൻ പറഞ്ഞു.
ചേച്ചി ചിരിച്ചു. അന്നമോൾക്കും സന്തോഷം ആയി. എന്നാൽ ചേച്ചി പറഞ്ഞത് പോലെ കൃത്യ സമയം അച്ചായൻ മുങ്ങി. ഒടുവിൽ ഞാനും ചേച്ചിയും അന്നമോളും പോകേണ്ടി വന്നു. പ്രസംഗിക്കേണ്ടി വന്നാൽ എന്ത് പറയണം . എങ്ങനെ പറയണം എന്ന് ചേച്ചി തന്നെ എന്നെ പഠിപ്പിച്ചു. അതുകൊണ്ട് ആ പരിപാടി ഭംഗിയായി കഴിഞ്ഞു. അന്നമോൾക്ക് വലിയ സന്തോഷം ആയി. എന്നാൽ അന്ന് വൈകുന്നേരം ചേച്ചി അച്ചായനോട് മിണ്ടിയില്ല.
അന്ന് രാത്രി.
"ഡി നീ ഇങ്ങനെ മുഖവും വീർപ്പിച്ചിരിക്കേണ്ട കാര്യം എന്താ.. സാർ വിളിക്കുമ്പോ എനിക്ക് പോകാതിരിക്കാൻ പറ്റുമോ? നമ്മുടെ ചോറല്ലേ അത്. " അച്ചായൻ പറഞ്ഞു.
"എന്നാലും അച്ചായാ.. ഇവനെ എല്ലാവരും ചേർന്നു ആദരിക്കുമ്പോൾ . അച്ചായൻ വേണമായിരുന്നു.. എത്രപേരാ എന്നോട് ചോദിച്ചത്. മണിസാർ വന്നില്ലേ ? ..മണിസാർ വന്നില്ലേ? ഒരു മണിസാറ്" ചേച്ചി പറഞ്ഞു.
അന്ന് രാത്രിയിൽ അന്നമോൾ എന്റെ കൂടെയാ കിടന്നത്. അതുകൊണ്ട് അച്ചായനും ചേച്ചിയും തമ്മിലുള്ള പ്രശ്നം രാത്രിയിൽ പരിഹരിച്ചുകാണും. രാവിലെ ചേച്ചിയുടെ മുഖം സന്തോഷത്തിൽ ആയിരുന്നു.
പതിവുപോലെ അല്ല സമയം വൈകിയാണ് രാവിലെ ചേച്ചി വന്നു വിളിച്ചത്. എന്നും രാവിലെ നടക്കാൻ പോകുന്നത് അന്ന് ഉണ്ടായില്ല.
ചേച്ചി വിളിക്കാൻ വരുമ്പോൾ ഞാനും അന്നമോളും നല്ല
💬 Comments
View all comments