Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
പോയിട്ട് വേഗം റെഡിയായി അച്ചായനേയും കൂട്ടി പള്ളിയിൽ പോകാൻ നോക്ക്. അല്ലെങ്കിലേ കുർബാന കഴിയും. '" ഞാൻ പറഞ്ഞു.
"എടാ എന്നിട്ട് നീ ഒന്നും പറഞ്ഞില്ല. ഞങ്ങള് നോക്കട്ടെ?. നല്ല ദൈവഭയം ഉള്ള സുന്ദരികളായ പെൺകുട്ടികൾ വരാറുണ്ട് പള്ളിയിൽ. നമുക്ക് അതിൽ നിന്നും ഒന്നിനെ നോക്കാം. " ചേച്ചി പറഞ്ഞു.
"എന്റെ ചേച്ചി! ഞാൻ ചേച്ചിയുടെ കൂടെ പള്ളിയിൽ വരുന്നെന്നെ ഉള്ളൂ. ഞാൻ ക്രസ്ത്യാനി ഒന്നും അല്ല. "
"അതിന് എന്റെ അച്ചായനും ക്രസ്ത്യാനി ഒന്നും അല്ലല്ലോ? എന്നിട്ട് ഞങ്ങൾ കെട്ടിയില്ലേ?." ചേച്ചി പറഞ്ഞു.
"വേണ്ട ചേച്ചി. വെറുതെ രാവിലെ തന്നെ ഫ്ലാഷ് ബാക് പറഞ്ഞു കരയാൻ നിൽക്കണ്ട" ഞാൻ പറഞ്ഞു.
ചേച്ചിയുടെ മുഖം ഒന്ന് മങ്ങി. എന്നിട്ട് വീണ്ടും പറഞ്ഞു.
"അന്ന് ഞങ്ങൾക്ക് ആരും കൂട്ടുണ്ടായില്ല. ഇന്ന് അങ്ങനെ അല്ല. മാത്രമല്ല.!! പള്ളിയിൽ വരുന്ന അധികപേർക്കും എന്റെ മോനെ അറിയാം. നിന്നെ വലിയ ഇഷ്ടവുമാണ്. പിന്നെന്താ!!?" ചേച്ചി ചോദിച്ചു.
"അത് ചേച്ചിക്ക് തോന്നുന്നത. ഞാൻ പള്ളിയിലൊക്കെ വരുന്നത് കൊണ്ടാണ്. എല്ലാവരും നന്നായി പെരുമാറുന്നതാ. ചേച്ചി കല്യാണ കാര്യം പറഞ്ഞു ചെന്ന് നോക്കിയേ അപ്പൊ കാണാം." ഞാൻ പറഞ്ഞു.
"എന്നാലേ നമുക്ക് ഇന്ന് ഏതെങ്കിലും അമ്പലത്തിൽ പോകാം അവിടേയും വരില്ലേ നല്ല സുന്ദരികളായ പെൺ കുട്ടികൾ . നമുക്ക് അതിൽ നിന്നും നോക്കാം." ചേച്ചി പറഞ്ഞു.
"നമ്മൾ ഇപ്പോൾ തല്ക്കാലം അമ്പലത്തിൽ നിന്നും നോക്കുന്നില്ല പള്ളിയിൽ നിന്നും നോക്കുന്നില്ല. അവരൊക്കെ അവിടെ വന്നു പ്രാർത്ഥിച്ചു പോയിക്കോട്ടെ . " ഞാൻ പറഞ്ഞു.
"ആനി " അപ്പോഴേക്കും അച്ചായൻ
💬 Comments
View all comments