Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
ചേച്ചിയെ വിളിച്ചു.
"ആ ചെല്ല് ദാ താഴെനിന്ന് കെട്യോൻ വിളിക്കുന്ന. പോയി കെട്യോന് ചായ കൊടുക്ക് ആനി കൊച്ചേ " ഞാൻ പറഞ്ഞു.
"ഡാ നിന്നെ ഞാൻ. " ചേച്ചി പറഞ്ഞു കൈകൊണ്ടു എന്നെ ചെറുതായി അടിച്ചിട്ട് ചിരിച്ചുകൊണ്ട് താഴേക്ക് പോയി.
ഞാൻ ചേച്ചി കൊണ്ട് വെച്ച ചായ കുടിച്ചു അവിടെ തന്നെ ഇരുന്നു. പിന്നെ കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു.
ഞങ്ങൾ ചായ കുടിക്കാൻ ഇരുന്നു.
" അച്ചായാ ! ഞാൻ ഇവനോട് പറഞ്ഞിട്ട് ഇവൻ സമ്മതിക്കുന്നില്ല. " ചേച്ചി പറഞ്ഞു.
"എന്തിന് " അച്ചായൻ ചോദിച്ചു.
"ഓഹ്!!! ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇവന്റെ കല്യാണക്കാര്യം അതിന്." ചേച്ചി പറഞ്ഞു.
"ഇവൻ സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ? " അച്ചായൻ ചോദിച്ചു.
"അയ്യോ!!! അച്ചായാ അങ്ങനെ അല്ല. ഞാൻ ഇന്നലെ പറഞ്ഞില്ലേ. പള്ളിയിൽ പോയി അച്ഛനോട് ഈ കാര്യത്തെ കുറച്ചു സംസാരിക്കാൻ. എന്നിട്ട് ഏതെങ്കിലും നല്ല കുട്ടിയെ കണ്ടാൽ നമുക്ക് ആലോചിക്കാലോ?" അന്നേരം ഇവൻ സമ്മതിക്കും " ചേച്ചി പറഞ്ഞു.
"എടി ആരെകണ്ടു സംസാരിച്ചാലും. ഇവന് താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ. 'ഞാനോ പെട്ടു ഇവനേയും കൂടെ പെടുത്തണോ? "
അച്ചായൻ അവസാനം പറഞ്ഞത് ഒച്ച കുറച്ചായിരുന്നു. ചേച്ചി അത് കേട്ടു കടുപ്പിച്ചു അച്ചായനെ നോക്കി.
അച്ചായൻ എന്നോട് ചോദിച്ചു.
"എടാ... ഇവൾ പറയുന്ന കാര്യത്തിൽ എന്താ നിന്റെ നിലപാട്.? അതറിഞ്ഞിട്ട് വേണം എനിക്കും ആനിക്കും ബാക്കി കാര്യവുമായി മുന്നോട്ട് പോകാൻ"
"ഇല്ല. അച്ചായാ അങ്ങനെ ഒരു ആഗ്രഹമേ എനിക്ക് ഇല്ല. അച്ചായനും
💬 Comments
View all comments