Chapter Title : അച്ചായൻ പറഞ്ഞ കഥ അവളുടെ ലോകം എന്റെയും 3 [ഏകൻ]
ചേച്ചിക്കും ഞാൻ ഒരു ബുദ്ധിമുട്ട് ആയെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ഇവിടെനിന്നും പോയിക്കോളാം. വേറെ ഒന്നിനും എന്നോട് പറയരുത്." ഞാൻ പറഞ്ഞു.
ചേച്ചി കരഞ്ഞു.
"അങ്ങനെ ഞങ്ങൾ പറഞ്ഞോടാ നിന്നോട്?. എന്റെ മോൻ ഒരു പെണ്ണൊക്കെ കെട്ടി സന്തോഷമായി കഴിയുന്നത് കാണാനാ ചേച്ചി പറഞ്ഞത്. അതിനെന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്. " ചേച്ചി പറഞ്ഞു.
"സോറി ചേച്ചി. സോറി. ഇനി ഞാൻ ഇങ്ങനെ ഒരിക്കലും പറയില്ല. അതുപോലെ ചേച്ചിയും എന്നോട് ഈ കല്യാണകാര്യത്തെ കുറച്ചു പറയരുത്." ഞാൻ പറഞ്ഞു.
ചേച്ചി എന്റെ മുഖത്തു നോക്കി . എന്റെ മുഖത്തു ചെറിയൊരു ചിരിയുണ്ടോ?
പിന്നെ ആ കാര്യം പറയാതെ വേഗം എഴുന്നേറ്റു.
ഞാൻ പുറത്തേക്ക് ഇറങ്ങി. കൂടെ അച്ചായനും.
"ഡാ നീ എന്താ പറഞ്ഞത്. ?" അച്ചായൻ ചോദിച്ചു.
"എന്താ ? അച്ചായാ. ഞാൻ എന്ത് പറഞ്ഞെന്ന? " ഞാൻ ചോദിച്ചു.
"ആഹ്!! നിനക്ക് ഒന്നും അറിയില്ല അല്ലെ? നിന്നോട് നീ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണെന്ന് എപ്പോഴെങ്കിലും പറഞ്ഞോ? അല്ലേൽ അതുപോലെ പെരുമാറിയോ?. എന്തിനാടാ ആ പാവത്തിനെ വെറുതെ കരയിക്കുന്നത്.. നിന്നെ എത്ര ഇഷ്ട്ടം ആണെന്ന് നിനക്കറിയാമോ? നിന്നെ സ്വന്തം മോനെ പോലെയാ അവൾക്ക്. ഞങ്ങൾക്ക് നഷ്ട്ടപെട്ട മോൻ. " അച്ചായൻ പറഞ്ഞു.
"എനിക്കറിയാം അച്ചായാ.. എന്നോട് ഇതുവരെ ആരും ഇങ്ങനെ സ്നേഹം കാണിച്ചിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ ചേച്ചി ഇന്ന് തന്നെ എന്റെ കല്യാണം നടത്തും. കുറച്ചു കാലം കൂടെ ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞോട്ടെ" ഞാൻ പറഞ്ഞു.
ഞാനും അച്ചായനും ചിരിച്ചു. അത്
💬 Comments
View all comments