0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം [ഏകൻ]

Author : VaSco Read All Parts 879

പുതിയതാ അല്ലേടാ ഡാനി മോനേ? " ഞാൻ ചോദിച്ചു.

"ഞാൻ മാത്രം അല്ല അച്ചായാ ബാക്കി എല്ലാവരും പുതിയതാ." ജെനി പറഞ്ഞു.

"അന്നോ! എന്നാ നമ്പർ ഒന്നും പറയേണ്ട എല്ലാവരും അവരവരുടെ പേര് പറഞ്ഞെ. അച്ചായൻ ഒന്ന് കേക്കട്ടെ. " ഞാൻ പറഞ്ഞു.

ഞാൻ റോസ്.

ഞാൻ വില്ലി.

ഞാൻ ജെയിംസ്.

ഞാൻ കിരൺ.

"ഇനി രണ്ട് പേര് കൂടെ വരാൻ ഉണ്ട്. അച്ചായോ " റോസ് ആണ് പറഞ്ഞത്.

"അതാരാ രണ്ടു പേര് ?" ഞാൻ ചോദിച്ചു.

"ഒന്ന് ഇവളുടെ സിസ്റ്റർ 'ബിൻസി '" ആൻസിയെ ചൂണ്ടി കാണിച്ചു കൊണ്ടാണ് ഡാനി പറഞ്ഞത്. "മറ്റൊരാൾ അവളുടെ ഇവളുടെ കസിൻ സാന്ദ്ര. "റോസിനെ കാണിച്ചുകൊണ്ട് പറഞ്ഞു."

"എന്തായാലും അച്ചായോ! നല്ല സ്ഥലം. കൂടാനും കുത്തിമറയാനും . അടുത്തെങ്ങും വേറെ വീടുകൾ ഒന്നും ഇല്ല. നല്ല ശാന്തം സുന്ദരം. " വില്ലി ആണ് പറഞ്ഞത്.

"അതേ...അതേ.. എന്ത് നല്ല ഭംഗിയുള്ള സ്ഥലം അല്ലെ? " കിരൺ ആണ് പറഞ്ഞത്.

"നിങ്ങൾ എല്ലാവരും ഇങ്ങനെ വന്ന കാലിൽ നിൽക്കാതെ. ഇവിടെയൊക്കെ കയറി ഇരിക്ക്‌ ."

"അച്ചായാ... ആദ്യം ഞങ്ങൾ ഇവിടെ ഒന്ന് ചുറ്റി കാണട്ടെ." ജെനി ആണ് പറഞ്ഞത്.

"അല്ല അച്ചായാ.... അച്ചായൻ പെണ്ണ് കെട്ടിയിട്ടില്ലേ?" ജെയിംസ് ആണ് ചോദിച്ചത്.

ഞാൻ അത് കേട്ട് ചിരിച്ചപ്പോൾ ഡാനി ആണ് ഉത്തരം പറഞ്ഞത്.

"നല്ല കഥ ആയി. ആവുന്ന പ്രായത്തിൽ എന്റെ അപ്പൻ കുറേ ശ്രമിച്ചതാ. എവിടെ നടക്കാൻ." ഡാനി പറഞ്ഞു

"അതെന്തു പറ്റി നടക്കാതിരിക്കാൻ ?" റോസ് ആണ് ചോദിച്ചത്.

💬 Comments

View all comments