0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]

Author : VaSco Read All Parts 739

ആണ് ഇവിടെ ജീവിച്ചത് . അങ്ങനെ ഒരുദിവസം ഒരു പെൺകുട്ടിയേയും അവളുടെ വീട്ടുകാരെയും പിടിച്ചുകൊണ്ടുപോയി . അവരുടെ മുന്നിൽ വെച്ച് അവളെ നഗ്നയാക്കി കിടത്തി കത്തികൊണ്ട് ശരീരം മുഴുവൻ കീറിമുറിച്ചു.

വേദനകൊണ്ട് പുളഞ്ഞ അവൾ വീണത് അവിടെ ഒരുക്കിവെച്ച വെള്ളത്തിൽ ആണ് . ആ വെള്ളത്തിൽ അവളെ അവർ മുക്കിക്കൊന്നു. എന്നിട്ട് വെള്ളം ഇവിടെയുള്ള ആ കുന്നിന്റെ മുകളിൽഉള്ള പാറയിൽ കൊണ്ടുപോയി ഒഴിച്ചു. ആ പെൺകുട്ടിയുടെ ശവം പാറയുടെ അടുത്ത് കുഴിച്ചിട്ടു .. അവളുടെ വീട്ടുകാരെ അവിടെ ആ പാറകല്ലിൽ അടിച്ചു കൊന്നു.

പിന്നെ അവിടെയുള്ള പലർക്കും പനിയും മറ്റു അസുഖങ്ങളും വന്നു മരിക്കാൻ തുടങ്ങി... അങ്ങനെ ശാന്തൻ കുന്ന് ചെകുത്താൻ പാറക്കുന്നായി...

ഇവിടെയുള്ള ആളുകൾ മരിച്ചു വീഴുമ്പോൾ അവരെ രക്ഷിക്കാൻ ഇവിടെ വന്നതാണ് വൈദ്യരുടെ കുടുംബം.. അതിൽ പ്രതാപശാലിയായ വൈദ്യൻ പറഞ്ഞതാണ് ഇവിടെ പിന്നെ നടന്നുകൊണ്ടിരിക്കുന്നത്.. മരുന്ന്കൊണ്ട് മാത്രം ഈ അസുഖം മാറ്റാൻ കഴിയും എന്ന് തോന്നുന്നില്ല എന്ന്. നാടിനു മോക്ഷം കിട്ടാൻ വർഷങ്ങൾ വേണ്ടിവരും എന്ന് . ഒരു ഭാര്യയും ഭർത്താവും ഇവിടെ താമസിക്കുമെന്നും അവർക്ക് കുഞ്ഞുങ്ങൾ ജനിക്കുമെന്നും അതോടെ മാത്രമേ ഇവിടെ മാറ്റം ഉണ്ടാകുമെന്നുമൊക്കെയാ പറയുന്നേ.
അവർ സാധാരണ ഭാര്യയും ഭർത്താവും ആയിരിക്കില്ല എന്നും പറഞ്ഞു.

" ഇപ്പോഴും ഇതൊക്കെ ഇവിടെ ഉള്ളവർ വിശ്വസിക്കുന്നുണ്ടോ?" ആൻസി ചോദിച്ചു.

"മോളെന്താ അങ്ങനെ ചോദിച്ചത്?" ഗ്രേസി ചോദിച്ചു..

" അല്ല കാലം ഇത്രയും പുരോഗതി ആയിട്ടും ." ആൻസി ചോദിച്ചു.

മക്കൾക്കു ഇത് അത്ര വിശ്വാസം ഇല്ലെങ്കിൽ. മക്കള് കുറച്ചു നാൾ അവിടെ പോയി താമസിക്ക്.

💬 Comments

View all comments