0%

Chapter Title : അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം 6 [ഏകൻ]

Author : VaSco Read All Parts 740

താമസിക്കാൻ ഉള്ള എല്ലാ സഹായവും ഞങ്ങൾ ചെയ്തു തരാം .

ഞങ്ങൾ ആ പാലത്തിനപ്പുറം താമസിക്കാറില്ല എന്നേ ഉള്ളൂ. വൈദ്യൻ വിളിച്ചാൽ അത്യാവശ്യം എന്തെങ്കിലും പണിക്ക് ഞങ്ങൾ പോകും. . എന്താ തയ്യാറാണോ?

"ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. "

"അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും."

അന്ന് ഉറങ്ങാൻ കിടന്നിട്ടും ആൻസിക്ക് ഉറക്കം വന്നില്ല. ചിന്തകൾ അവളെ ശല്ല്യം ചെയ്തു. ജോപ്പനും ആൻസിയും കട്ടിലിൽ ആണ് കിടന്നത്..

"അപ്പാ ... അപ്പാ..."

"എന്താ മോളെ."?

"അപ്പനുറങ്ങിയോ?"

"ഇല്ല. മോളെ "

"അപ്പാ അവർ പറയുന്നത് സത്യം ആയിരിക്കുമോ?"

"അറിയില്ല. മോളെ. എന്റെ മോള് അതൊന്നും ആലോചിക്കേണ്ട.. നമുക്ക് നാളെ തിരിച്ചു പോകാം. അല്ലേ.! വേറെ എവിടെയെങ്കിലും പോകാം "

" ഇല്ല അപ്പാ . നമ്മൾ വേറെ എവിടെയും പോകുന്നില്ല. നമ്മൾ ഇവിടെതന്നെ താമസിക്കും. "

"മോളെ എന്തിനാ മോളെ . വെറുതെ."

"വെറുതെ അല്ല അപ്പാ. ഇത് ഇവരുടെ തെറ്റായ വിശ്വാസം ആയിരിക്കും. അല്ലെങ്കിൽ ഇവരെ ആരോ ചതിക്കുന്നതായിരിക്കും."

"അത് എന്തെങ്കിലും ആയിക്കോട്ടെ അതിൽ നമ്മൾ എന്തിനാ തല ഇടുന്നെ."

"അങ്ങനെ അല്ല അപ്പാ . അപ്പാ എനിക്ക് അപ്പനും അപ്പന് ഞാനും മാത്രമല്ലേ ഉള്ളൂ. നഷ്ട്ടപെടാനുള്ളവർ എല്ലാവരും നഷ്ട്ടമായില്ലേ. പിന്നെ

💬 Comments

View all comments