0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

പ്രായപൂർത്തിയാകാത്തവരുടെ ജയിലിലേക്ക് അയച്ചു... പിന്നെ ഞാൻ അവനെ കണ്ടിട്ടില്ല.. പക്ഷേ രാജൻ മാഷ് എന്റെ പിറകെത്തന്നെ കൂടി.. ഒടുവിൽ ഞാൻ ആ സ്കൂളിൽ നിന്നും മാറ്റം മേടിച്ചു ദൂരെ മറ്റൊരു സ്കൂളിൽ വന്നു..

അവിടേയും ആ രാജൻ മാഷ് വന്നു .. എന്നെ ശല്ല്യം ചെയ്തു.. സത്യം പുറത്ത് പറയാതിരിക്കണമെങ്കിൽ എന്നോട് പണം ആവശ്യപ്പെട്ടു.. അതും ഞാൻ കൊടുത്തു. ഒടുവിൽ വീണ്ടും ഞാൻ അവന്റെ കൂടെ പോകണമെന്നും കിടക്കണമെന്നും പറഞ്ഞപ്പോൾ എനിക്ക് വേറെ വഴിയില്ലാതെ ആയി.. ഞാൻ പകുതി സത്യം എന്റെ ഭർത്താവിനോട് പറഞ്ഞു... അപ്പോഴേക്കും നാലഞ്ചു കൊല്ലം കഴിഞ്ഞിരുന്നു.

ഒടുക്കം രാജൻ മാഷെ ഭീഷണിപ്പെടുത്താനും തല്ലി കൈയും കാലും ഓടിക്കാനും ഏതോ വാടക ഗുണ്ടയെ ഏൽപ്പിച്ചു.. എന്നാൽ ഗുണ്ടയേയും കൂട്ടിപ്പോയ എന്റെ ഭർത്താവിന്റെ കൈകൊണ്ട് രാജൻ മാഷ് കൊല്ലപ്പെട്ടു.. എന്നാൽ ഞാൻ അത് അറിഞ്ഞില്ല.. അതിനു മുൻപേ എന്നെയും മക്കളേയും എന്റെ ഭർത്താവ് വിദേശത്തേക്ക് നാട് കടത്തിയിരുന്നു.. അതുകൊണ്ട് ഞാൻ പിന്നെ ഒന്നും അറിഞ്ഞില്ല.

പിന്നെ മൂന്നു കൊല്ലം കഴിഞ്ഞു ഞാൻ തിരിച്ചു നാട്ടിൽ എത്തി. മറ്റൊരു സ്കൂളിൽ അതേ കണക്ക് ടീച്ചർ ആയി ജോലിക്ക് ചേർന്നു.. എന്റെ ഭർത്താവ് അങ്ങേർക്ക് അത് ഒരിക്കലും ഇഷ്ട്ടം ആയില്ല. എങ്കിലും ഞാൻ ജോലിക്ക് പോയി. ഒടുവിൽ മൂന്നു വർഷം മുൻപ് അങ്ങേര് പോയി.."

"പോയതോ അതോ ആരെങ്കിലും പറഞ്ഞയച്ചതോ ? "

"അതെന്താടാ സുമേഷേ നീ അങ്ങനെ ചോദിച്ചത് ?"

"അല്ല ടീച്ചറെ! ടീച്ചർ തന്നെ വല്ല കൊട്ടേഷൻ കൊടുത്തതാണോ എന്ന്? "

"നീ പോടാ അവിടുന്ന്.

💬 Comments

View all comments