Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ഒരു വീടിനു മുന്നിൽ ഓട്ടോ നിർത്തി..
" ഇതാണ് ആ പറഞ്ഞ വീട്.. ടീച്ചർ ഇറങ്ങിയാട്ടെ. " ഓട്ടോക്കാരൻ പറഞ്ഞു.
ടീച്ചർ കവറുകളും എടുത്ത് ഇറങ്ങി. ഓട്ടോക്കാരൻ തിരിച്ചുപോയി.
ടീച്ചർ ആ വീടിന്റെ ഗേറ്റ് പിടിച്ചുനിന്നു.
അപ്പോഴേക്കും പുതിയ മെസ്സേജ് വന്നു
"ടീച്ചറോട് അനാവശ്യ ചോദ്യങ്ങൾ ഒന്നും പാടില്ല എന്ന് പറഞ്ഞതല്ലേ ? പിന്നെയും എന്തിനാണ് അയാളോട് ചോദ്യങ്ങൾ ചോദിച്ചത്. ശരി വീട്ടിലേക്ക് കയറിക്കോളൂ.. വീടിന്റെ ഉമ്മറത്തുള്ള ചെടിച്ചട്ടിയുടെ അടിയിൽ താക്കോൽ ഉണ്ട്. അതെടുത്ത് തുറന്നു കയറിക്കോ. "
ടീച്ചർ നടന്നു ഉമ്മറത്തേക്ക് കയറി. ചെടിച്ചട്ടിയുടെ അടിയിൽനിന്ന് താക്കോൽ എടുത്തു. വാതിൽ തുറന്നു. അകത്തു കയറി. അവിടെ മുഴുവൻ നോക്കി.. ഒരു മൂലയിൽ ആയി മരത്തടി കൊണ്ട് ഉണ്ടാക്കിയ സോഫ കണ്ടു അതിനടുത്തു ചെറിയ മേശയുണ്ട്. വേറെ ഒന്നും ആ മുറിയിൽ ഉണ്ടായിരുന്നില്ല. അവിടെ നിന്നും വേറെ മൂന്നു മുറികളുടെ വാതിൽ കണ്ടു. ഒരു വാതിലിൽ പച്ചകളറിൽ ശരിയുടെ ചിഹ്നം വരച്ചു വെച്ചിട്ടുണ്ട് മറ്റേതിൽ തെറ്റും..
ടീച്ചർ കൈയിലെ കവർ മേശയിൽ വെച്ച് സോഫയിൽ ഇരുന്നു. കുറച്ചു സമയം മുഖം പൊത്തി കരഞ്ഞു..
അപ്പോഴേക്കും ഫോണിൽ മെസ്സേജ് വന്നു.
"ടീച്ചർ എങ്ങനെ ഉണ്ട് വീട്.. ഇനി മുതൽ ടീച്ചർക്ക് താമസിക്കാൻ ഉള്ള വീട് ആണ്. ടീച്ചർ ഇവിടെ ഇരുന്നു കരഞ്ഞത് കൊണ്ട് ഒരു കാര്യവും ഇല്ല. ഞാൻ പറയുന്നത് കേട്ട് നല്ല കുട്ടിയായി കഴിഞ്ഞോ..."
മോനെ.... ഞാൻ എന്ത് ചെയ്തിട്ടാ നീ ഇങ്ങനെ എന്ന് ഞാൻ ചോദിക്കുന്നില്ല.. നീ ആരാ എന്താ എന്നും ചോദിക്കുന്നില്ല.. പക്ഷെ നിനക്ക്
💬 Comments
View all comments