0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

. അത് മുൻപ് ടീച്ചർ പഠിപ്പിച്ച സ്കൂളിലെ അതേ സ്റ്റാഫ് റൂം ആയിരുന്നു എന്ന്.. അവിടെ വെച്ചാണ് അന്ന് ആ പയ്യനെ കള്ള കേസിൽ കുടുക്കിയത്.

അപ്പോൾ വീണ്ടും ഒരു വോയിസ് മെസ്സേജ് വന്നു. ടീച്ചർ അത് ഓൺ ചെയ്തു.

ടീച്ചറെ ടീച്ചർക്ക് പോകാനുള്ള വണ്ടി പുറത്ത് കാത്തു നിൽക്കുന്നുണ്ട്. ടീച്ചർ പോകേണ്ട സ്ഥലത്ത് അവർ കൃത്യമായി കൊണ്ടുവിടും. മറ്റു ചോദ്യങ്ങളൊന്നും ചോദിക്കേണ്ട.

ടീച്ചർ നടന്നു ആ സ്കൂളിന് പുറത്തേക്ക് ഇറങ്ങി അവിടെ ഒരു ഓട്ടോ കിടക്കുന്നുണ്ടായിരുന്നു. ടീച്ചർ വരുന്നത് കണ്ട ഉടനെ ഓട്ടോക്കാരൻ ചോദിച്ചു..

" ടീച്ചർ അല്ലേ..? ടീച്ചറെ കൊണ്ടു വിടണം എന്ന് പറഞ്ഞ് എന്നോട് ഇവിടെ വരാൻ പറഞ്ഞതാണ്.. വന്നിട്ട് ഇപ്പോൾ കുറച്ചു സമയമായി. ടീച്ചർ കയറിയാട്ടെ.. എനിക്ക് സമയമില്ല. വേറെ ഓട്ടം ഉണ്ട്. "

ടീച്ചർ മടിച്ചെങ്കിലും ഓട്ടോയിൽ കയറി..എന്നിട്ട് ചോദിച്ചു..

" ആരാണ് നിങ്ങളോട് എന്നെ കൊണ്ടുവിടാൻ പറഞ്ഞത്? "

" അപ്പോൾ അത് ടീച്ചർക്ക് അറിയില്ലേ? ഇന്നലെ എന്റെ വണ്ടിയിൽ ഒരു പേപ്പറിൽ എല്ലാം കൃത്യമായി എഴുതിയിട്ടുണ്ടായിരുന്നു,. ഇവിടെ വരണമെന്നും ടീച്ചറെ കൊണ്ടു വിടണം എന്നും. "

" എവിടെ കൊണ്ടുവിടാൻ ആണ് പറഞ്ഞത്.?"

"ടീച്ചറുടെ വീട്ടിൽ. വീടിന്റെ അഡ്രസ്സും തന്നിട്ടുണ്ടായിരുന്നു. ടീച്ചറിന്റെ ഭർത്താവ് ആണെന്നാ അതിൽ പറഞ്ഞത്. കൂലിയും അതിൽ വെച്ചിട്ടുണ്ടായിരുന്നു. "

"എന്നിട്ട് ആ കത്ത് എവിടെ? "

ഓട്ടോക്കാരൻ ഒരു പേപ്പർ എടുത്തു കാണിച്ചു. അതൊരു പ്രിന്റഡ് പേപ്പർ ആയിരുന്നു. അതിൽ ഓട്ടോക്കാരൻ പറഞ്ഞതുപോലെ എല്ലാം ടൈപ്പ് ചെയ്തിട്ടുണ്ടായിരുന്നു.

കുറച്ചു ദൂരം പോയ ശേഷം

💬 Comments

View all comments