0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 1460

എടുത്തു അകത്തേക്ക് പോയി. അതിൽ കണ്ട ഡ്രെസ്സ് എടുത്തു നോക്കി. അതൊരു ചൂരിദാർ ആയിരുന്നു. അതിൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

ടീച്ചർ വേഗം കുളിച്ചു വേഷം മാറി. അപ്പോൾ പുതിയ മെസ്സേജ് വന്നു.

"ടീച്ചറെ സൂപ്പർ ആയിട്ടുണ്ട്.. എന്നാൽ ഇറങ്ങിക്കോ.. അവിടെ നിന്നും എന്തെങ്കിലും എടുക്കണം എന്നുണ്ടെങ്കിൽ എടുത്തോ.. ബസ്സ് ഇപ്പോൾ വരും."

എന്നാൽ ടീച്ചർ ഒന്നും എടുത്തില്ല .. ഇന്നലെ ബാക്കി വന്ന പൈസ പിന്നെ മൊബൈലും എടുത്തു നടന്നു. ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ബസ്സ് വന്നു. ടീച്ചർ ബസ്സിന്‌ കൈ കാണിച്ചു. ബസ്സ് നിർത്തി. ടീച്ചർ ബസ്സിൽ കയറി. പതിനൊന്നു മണിയോടെ ടീച്ചർ നാട്ടിൽ എത്തി. എന്നാൽ ടീച്ചർ ഇറങ്ങിയ ബസ്സിൽനിന്നും അനിയും ഇറങ്ങി.

"ടീച്ചറെ തനിയെ വിടാൻ എനിക്ക് മനസ്സിലായിരുന്നു. അതാ ഞാനും പിറകെ വന്നത്. ടീച്ചറെ വിശക്കുന്നില്ലേ എന്തെങ്കിലും കഴിക്കേണ്ടേ..? " ടീച്ചറെ കണ്ട ഉടനെ അനി പറഞ്ഞു.

"എന്തിനാ അനി നീ എന്റെ പിറകെ നടക്കുന്നത്.. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിറകെ വരരുത് എന്ന്. എന്നിട്ടും നീ എന്തിനാ എന്റെ പിറകെ വരുന്നത്? "

"എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത് കൊണ്ടല്ലേ ഞാൻ പിറകെ വരുന്നത്.? ടീച്ചർക്ക്‌ അത് എന്താ മനസ്സിലാകാത്തത്? "

"ഞാൻ എങ്ങനെ വരും എപ്പോൾ വരും എന്ന് വരും ഒന്നും എനിക്കറിയില്ല... ഇനി വരുമോ എന്നും അറിയില്ല. അങ്ങനെ ഒരു കാര്യത്തിനാണ് ഞാൻ പോകുന്നത്. അതുകൊണ്ട് നീ നിന്റെ കാര്യം നോക്കി പോകാൻ നോക്ക്. "

"ഇല്ല ടീച്ചറെ .. ടീച്ചർക്ക് ശല്ല്യം ആണെങ്കിൽ ഞാൻ വരുന്നില്ല. പക്ഷെ ഞാൻ വരും അത് ടീച്ചറെ ശല്ല്യം ചെയ്യാൻ അല്ല.. ടീച്ചറുടെ സുരക്ഷയ്ക്ക്.. ടീച്ചർ വാ നമുക്ക് എന്തെങ്കിലും കഴിക്കാം. "

ടീച്ചർ പിന്നെ ഒന്നും പറഞ്ഞില്ല. അവർ നേരെ പോയത് അടുത്തുള്ള ഹോട്ടലിൽ ആണ്. അവിടെനിന്നും ഭക്ഷണം കഴിച്ചു. സ്കൂളിലേക്ക് പോയി. രാജികത്തു എഴുതികൊടുത്തു. അതിന് ശേഷം അതിന്റെ പേപ്പർ വർക്കുകൾ നടത്തി ടീച്ചറുടെ വീട്ടിലേക്ക് പോയി.. ടീച്ചർ സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ കരഞ്ഞു..

💬 Comments

View all comments