Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
പീസ് ഉള്ളത്. വേഗം എടുത്ത് കഴിക്ക്.. "
ടീച്ചർ കണ്ണു തുടച്ച് അടുത്ത മുറിയിൽ കയറി. അവിടെ ഒരു പത്രത്തിൽ നല്ല ചൂടുള്ള ബിരിയാണി കണ്ടു. എന്നാൽ ഇത് എങ്ങനെ? ആര്? എപ്പോൾ? ടീച്ചർ ബിരിയാണി കഴിച്ചു.. വന്നു കിടന്നു ഉറങ്ങിപ്പോയി. പിന്നെ പിറ്റേന്ന് പുലർച്ചെയാണ് ടീച്ചർ കണ്ണ് തുറക്കുന്നത്.
അതും വാതിലിൽ ആരോ മുട്ടുന്നത് കേട്ട്. ടീച്ചർ വാതിൽ തുറന്നു നോക്കി. അത് അനി ആയിരുന്നു. തലയിലും കൈയ്യിലും കെട്ട് ഉണ്ട്..
"ഇത് എന്തുപറ്റി പറ്റി അനി?" ടീച്ചർ ചോദിച്ചു.
"ഇന്നലെ രാത്രിയിൽ ഞാൻ ഇങ്ങോട്ട് വരാൻ ഇറങ്ങിയതാ. അപ്പോൾ കുറച്ചു പേര് എന്നെ തടഞ്ഞു. എന്നോട് ടീച്ചറുടെ കാര്യത്തിൽ ഇടപെടരുത് എന്ന് പറഞ്ഞു തല്ലി.. പറഞ്ഞത് മാത്രമേ അനുസരിക്കാവൂ എന്ന് പറഞ്ഞു.
ഇല്ല .. ഇനി നിങ്ങൾ പറഞ്ഞത് ഞാൻ കേൾക്കില്ല ഞാൻ ടീച്ചറുടെ കൂടെ തന്നെ കാണും എന്ന് പറഞ്ഞു..
അപ്പോൾ അവർ ചോദിച്ചു.. നീ എന്താ ടീച്ചറെ കെട്ടാൻ പോവുകയാണോ എന്ന്.. ഞാൻ പറഞ്ഞു അതേ ഞാൻ ടീച്ചറെ കെട്ടാൻ പോവുകയാ . ഞങ്ങൾ തമ്മിൽ പ്രേമത്തിൽ ആണെന്ന്. അപ്പോൾ അവർ എന്നെ തല്ലി.. ഒടുവിൽ ആരോ എന്നെ ആശുപത്രിയിൽ ആക്കി. അവിടുന്ന് വരുന്ന വഴിയാ.. ടീച്ചറെ അവർ എന്തെങ്കിലും ചെയ്തു കാണുമോ എന്ന പേടിയായിരുന്നു എനിക്ക്."
"അനി നീ എന്തിനാ അങ്ങനെയൊക്കെ പറഞ്ഞത്.. നിന്നോട് ആരാ അങ്ങനെയൊക്കെ പറയാൻ പറഞ്ഞത്? "
"എനിക്ക് ടീച്ചറെ ഇഷ്ട്ടം ആയത്കൊണ്ട് പറഞ്ഞു.. ആരോടും പറയും. ടീച്ചറെ ഒന്നും ചെയ്യാൻ ഞാൻ ആരെയും വിടില്ല.
💬 Comments
View all comments