0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

ഞങ്ങൾക്കും.. "

"അയ്യടാ !! എനിക്ക് ഇഷ്ട്ടം ഒന്നും അല്ല.. ഞാനേ ഞാൻ നാത്തൂൻ പോര് എടുക്കും. അത് എന്റെ അവകാശം ആണ്.. " പവിത്ര പറഞ്ഞു.

"മോളെ അത് ഇങ്ങ് എടുക്ക്.. " അമ്മ പറഞ്ഞു..

പവിത്ര സ്വർണനൂലിൽ കസവു നെയ്യ്ത വെള്ള സാരിയും മറ്റും അമ്മയുടെ കൈയിൽ കൊടുത്തു.. അമ്മ അത് ടീച്ചറുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു

" വേഗം ഒരുങ്ങി വാ വിവാഹത്തിനുള്ള എല്ലാ ഒരുക്കവും കഴിഞ്ഞതാ. മോള് ഫ്രഷ് ആയി വന്നു വലതും കഴിച്ചിട്ട് വേഗം റെഡിയായി വാ.... മോളെ പവിത്രേ.. നിന്റെ ഏട്ടത്തിയമ്മയക്ക്‌ നീ തന്നെ നിന്റെ ഏട്ടന്റെ മുറി കാണിച്ചു കൊടുക്ക് "

"വാ നാത്തൂനേ.. എന്റെ നാത്തൂന് ഞാൻ കാണിച്ചു തരാം ഏട്ടന്റെ മുറി "

പവിത്ര ടീച്ചറുടെ കൈ പിടിച്ചു നടന്നു. ആ സമയം അവിടെ നിന്ന പവിയെ ടീച്ചർ നോക്കി. പവിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു..

മുറിയിൽ എത്തിയ പവിത്ര പറഞ്ഞു..

"എന്റെ ഏട്ടൻ പാവമാ വെറും പാവം. എന്റെ ഏട്ടനെ വേദനിപ്പിക്കരുത്. എന്നും സ്നേഹത്തോടെ എന്റെ ഏട്ടന്റെ കൂടെ കഴിഞ്ഞോണം.. "

"മോളെ പവിത്രേ എനിക്ക് അതിനുള്ള അർഹത ഒന്നും ഇല്ല.. ഒന്നും ഇല്ലെങ്കിലും ഞാൻ പവിയുടെ ടീച്ചർ ആയിരുന്നില്ലേ? ഞാൻ കാരണം അല്ലേ അവൻ... ആ

ഞാൻ എങ്ങനെയാ പവിയുടെ "

"അതേ അതേ മിണ്ടാതെ നിന്നോ അല്ലെങ്കിലേ മോന്തകിട്ടു ഞാൻ ഒരു കുത്ത് തരും... എന്റെ ഏട്ടന് ഈ സുന്ദിരിക്കോതയെ മതി.. ഏട്ടന് അത്രക്ക് ഇഷ്ട്ടം ആണ് ടീച്ചറെ...

💬 Comments

View all comments