0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

എന്റെ തെറ്റാ.. എന്റെ മാത്രം.. പവിയെ വെറുക്കരുത് .. അവനെ അവിശ്വസിക്കരുത്.. അവൻ പാവമാ.. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോ.... എന്ത് ശിക്ഷ വേണമെങ്കിലും എനിക്ക് തന്നോ "

അവർ ടീച്ചറെ എഴുനേൽപ്പിച്ചു.. ആ അമ്മ ടീച്ചറുടെ കവിളിൽ തല്ലി.

എന്നിട്ട് കെട്ടിപിടിച്ചു. അതിന് ശേഷം പറഞ്ഞു..

" മോളെ ഇപ്പോൾ ഞാൻ തല്ലിയത്. എന്റെ മോനെ കള്ളകേസിൽ കുടുക്കിയതിനു അല്ല. ആ കുറ്റം അവൻ സ്വയം ഏറ്റതാ... എന്തിനാണെന്ന് അറിയാമോ? അവന് ഒരുപാട് ഇഷ്ട്ടം ഉള്ള അവന്റെ ടീച്ചർക്ക് ഒന്നും പറ്റാത്തിരിക്കാൻ.. ടീച്ചറുടെ കുടുംബം കുട്ടികൾ ആർക്കും ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാം അവൻ സ്വയം ഏറ്റു... കോടതിയിൽപോലും അവൻ കുറ്റം ഏറ്റുപറഞ്ഞു.. എന്നാൽ ടീച്ചറെങ്കിലും ഞങ്ങളോടെങ്കിലും സത്യം പറഞ്ഞിരുന്നെങ്കിൽ .. ഞങ്ങൾ ഞങ്ങളുടെ മകനെ വെറുക്കില്ലായിരുന്നു. അതിനാ അതിന് മാത്രമാ മോളെ ഞാൻ തല്ലിയത്. "

"സാരമില്ല അമ്മേ അമ്മ ഇനിയും ഇനിയും തല്ലിക്കോ... തല്ലിക്കൊന്നോ.. എനിക്ക് സങ്കടം ഇല്ല.. എന്നാൽ എന്റെ പവിയെ വെറുക്കാതിരുന്നാൽ മതി.. എനിക്ക് എന്ത് ശിക്ഷ വേണമെങ്കിലും തന്നോ.. "

ഞാൻ ശിക്ഷിക്കുന്നുണ്ട്..

"അത് ഇനിയുള്ള കാലം മുഴുവനും ഞങ്ങളുടെ മകനെ പരിചരിച്ചു അവന് വേണ്ടതെല്ലാം ചെയ്തു കൊടുക്കണം.. മാത്രമല്ല .. അടുത്ത ഒരു വർഷത്തിനുള്ളിൽ.. ഞങ്ങളുടെ പേരക്കുട്ടിയെ മോള് ഞങ്ങൾക്ക് തരണം... സമ്മതിച്ചോ? "

"അമ്മേ...ഞാൻ ഞാൻ... എനിക്ക് അതിനുള്ള അർഹത ഒന്നും ഇല്ല... ഞാൻ ഇവിടെ ഒരു അടിമയെ പോലെ കഴിഞ്ഞോളാം.. എന്നാലും... "

"ഒരു എന്നാലും ഇല്ല... ഞങ്ങളുടെ മോന് മോളെ ഒരുപാട് ഇഷ്ട്ടം ആണ്..

💬 Comments

View all comments