0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.5K

ആണ് ടീച്ചറെ ഒന്ന് പതിയെ കെട്ടിപിടിക്കു " പവിയും ടീച്ചറും തിരിഞ്ഞു നോക്കി.

"ടീച്ചർക്ക് ആളെ മനസ്സിലായികാണില്ല. എന്റെ അനിയത്തി ആണ് പവിത്ര.. ടീച്ചർക്ക് രാത്രിയിൽ ചായ എടുത്തു തന്ന ആൾ. ആ ചായ കുടിച്ച ടീച്ചർ മയങ്ങി വീണത്.. നല്ല സ്പെഷ്യൽ വാറ്റ് ചായ ... ഇപ്പോൾ എന്താ അവൾ വിളിച്ചത് എന്ന് മനസ്സിലായോ ടീച്ചർക്ക്? ഇല്ലെങ്കിൽ എല്ലാം വഴിയേ മനസ്സിലാകും. " പവി ടീച്ചറെ തന്നോട് തീർത്തു പിടിച്ചു അടുത്ത മുറിയിലേക്ക് നടന്നു.. എന്നിട്ട് ചോദിച്ചു.

"ടീച്ചർക്ക് വിശക്കുന്നുണ്ടാവില്ലേ ഭക്ഷണം കഴിച്ചിട്ട് ബാക്കി.. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉള്ളതാ... അല്ല ടീച്ചറെ അനിയെ വിളിക്കുന്നില്ലേ ചായ കുടിക്കാൻ "

"ടീച്ചർ പെട്ടന്ന് തിരിഞ്ഞു. അ... " എന്നിട്ട് നിർത്തി പവിയുടെ കവിളിൽ വിരലുകൊണ്ട് പതിയെ കുത്തി.

അടുത്ത മുറിയിൽ കയറിയ ടീച്ചർ ഞെട്ടിപ്പോയി.. അവിടെ വലിയൊരു സോഫയിൽ രണ്ടു പേര് ഇരിക്കുന്നുണ്ടായിരുന്നു.. ഒരു സ്ത്രീയും ഒരു പുരുഷനും.

"ടീച്ചർക്ക് മനസ്സിലായോ ഇവരെ,... എന്റെ അച്ഛനും അമ്മയും ആണ്. ടീച്ചർ പറഞ്ഞില്ലേ ആരുടെ മുന്നിൽ വേണമെങ്കിലും തെറ്റ് ഏറ്റു പറയാം എന്ന് എന്ത് ശിക്ഷയും സ്വീകരിക്കാം എന്ന്. ഇവിടെ ഇവരുടെ മുന്നിൽ മാത്രം ഏറ്റുപറഞ്ഞാൽ മതി . ഈ പവി. ടീച്ചറെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്.. എനിക്ക് ഈ ലോകത്ത് ഈ സത്യം വേറെ ആരെയും ബോധിപ്പിക്കാൻ ഇല്ല. "

ടീച്ചർ ഓടിച്ചെന്നു അവരുടെ കാലിൽ കെട്ടിപിടിച്ചു കരഞ്ഞു.. എന്നിട്ട് പറഞ്ഞു.

"അമ്മേ അച്ഛാ പവി പാവമാ.. അവൻ ഒരു തെറ്റും ചെയ്തിട്ടില്ല.. എല്ലാം

💬 Comments

View all comments