Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
"സുമേഷ് നീ നീയാണോ ഇതുവരെ എന്നെ? " അതും പറഞ്ഞു ടീച്ചർ അടിക്കാനായി കൈ വീശി എന്നാൽ അടിച്ചില്ല.
"അയ്യോ!!! ടീച്ചറെ ഞാൻ സുമേഷ് അല്ല.. ടീച്ചർ ഇപ്പോൾ വിളിച്ചില്ലേ പവി എന്ന് അതേ ഞാൻ പവിയാണ് പവി. 'പവനദേവൻ'.. ഇനിയും മനസ്സിൽ ആയില്ലേ? ഒന്നുകൂടെ കാണിച്ചു തരാം അപ്പോൾ മനസ്സിലാകും"
അയാൾ താടിയും മുടിയും എടുത്തു മാറ്റി.. വിഗ് ആയിരുന്നു അത് രണ്ടും. അതിന്റെ കൂടെ ആ കറുത്ത കോട്ടും അഴിച്ചു മാറ്റി.
"ഇപ്പോൾ മനസ്സിലായോ ഞാൻ ആരാണെന്ന്.? "
"അനി നീ.. "
"ടീച്ചർ ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്ക്. ആദ്യം പവി പിന്നെ സുമേഷ് ഇപ്പോൾ അനി.. " അതും പറഞ്ഞു
തന്നെ അടിക്കാനായി ഓങ്ങിയ കൈയിൽ പിടിച്ചു തന്റെ മുഖത്തു അടിച്ചു...
"വർഷങ്ങൾക്കു ശേഷം കാണാൻ വന്ന വിദ്യാർത്ഥിക്ക് ടീച്ചർ കൊണ്ടുവന്ന സമ്മാനം അല്ലെ.. ഇത് അത് ഞാൻ സ്വീകരിച്ചു. " അയാൾ പറഞ്ഞു.
"പവി മോനെ ടീച്ചറോട് ക്ഷമിക്കെടാ.. ടീച്ചർ കാരണം മോന് ഒരുപാട് വേദന ഉണ്ടായി എന്നറിയാം. ഒന്നും മനപ്പൂർവം അല്ല. ടീച്ചറുടെ ഗതികേട് കൊണ്ടാണ്.. എന്റെ മോൻ ടീച്ചറോട് ക്ഷമിക്കെടാ. "
ടീച്ചർ പവിയെ കെട്ടിപിടിച്ചു. കരഞ്ഞു.. പവി തന്റെ കൈകൊണ്ട് അടിപ്പിച്ച കവിളിൽ ഉമ്മ വെച്ചു..
"എന്റെ ടീച്ചറെ നശിപ്പിച്ചല്ലോ... ഞാൻ ചുണ്ടിൽ ആണ് പ്രതീക്ഷിച്ചത്. ആ ഉമ്മ . എനിക്ക് എന്റെ ടീച്ചർ തരുന്ന ആദ്യ ഉമ്മ." "
"അണ്ണാ, അണ്ണി... വാങ്കോ വന്ത് സാപിടുഖോ....... അതേ പോലീസ്കാർ പിടിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച ശരീരം
💬 Comments
View all comments