Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
മുറിയിലേക്ക് നടന്നു. അവിടെയുള്ള കേസേരയിൽ ഇരുന്നു. ചുറ്റും നോക്കി.. കുറച്ചു സമയം ഇരുന്നു. അപ്പോൾ പുതിയ മെസ്സേജ് വന്നു..
" ടീച്ചർ ഇനിയും കാത്തിരിക്കേണ്ട നേരെ കാണുന്ന അടുത്ത മുറിയിൽ കയറുക. ടീച്ചർക്ക് കാണേണ്ട ആൾ അവിടെ ഉണ്ട്.' "
ടീച്ചർ എഴുന്നേറ്റു.. എന്നാൽ ഇതുവരെ ഇല്ലാത്ത ഒരു പേടി ടീച്ചർക്ക് ഉണ്ടായി. ടീച്ചർ മെല്ലെ നടന്നു അടുത്ത മുറിയിൽ കയറി അവിടെ ജനലിൽ പിടിച്ചുകൊണ്ട് കറുത്ത കോട്ടിട്ടുകൊണ്ട് ഒരാൾ നിൽക്കുന്നു. നിറയെ മുടിയുള്ള ഒരാൾ. അയാളുടെ പിറകുവശം മാത്രമേ ടീച്ചർ കണ്ടുള്ളൂ..
ടീച്ചർ അടുത്ത് എത്തിയിട്ടും അയാൾ തിരിഞ്ഞു നോക്കിയില്ല. ഒടുവിൽ ടീച്ചർ വിളിച്ചു
" പവി"
അയാൾ തിരിഞ്ഞു നോക്കി എന്നാൽ അത് ഒരു പെണ്ണായിരുന്നു. എങ്കിലും ആ മുഖം അത് എവിടെയോ കണ്ടത് പോലെ ടീച്ചർക്ക് തോന്നി.
"ടീച്ചർ പ്രതീക്ഷിച്ച ആൾ ഞാൻ അല്ല.. ദേ അവിടെ ഇരിക്കുന്ന ആൾ ആണ്. അങ്ങോട്ട് ചെന്നോളൂ " ആ പെണ്ണ് പറഞ്ഞു.
ടീച്ചർ അവൾ കാണിച്ചു കൊടുത്ത ദിക്കിലേക്ക് നോക്കി അങ്ങോട്ട് നടന്നു.
അവിടെ ഒരു കസേരയിൽ മുഖം കുനിച്ചു ഒരാൾ ഇരിക്കുന്നുണ്ട്. തലയിൽ ഒരു വട്ടതൊപ്പിയും ഉണ്ട്. അതുപോലെ കറുത്ത ഒരു കോട്ടും. ടീച്ചർ അയാളുടെ അടുത്ത് എത്തി വിളിച്ചു.
"പവി "
അയാൾ എഴുനേറ്റ് ടീച്ചറെ നോക്കി. എന്നിട്ട് തൊപ്പിയെടുത്തു മാറ്റി. കട്ട താടിയും അതുപോലെ മുടിയും ഉള്ള ഒരാൾ.. ടീച്ചർ ആദ്യം സംശയിച്ചത് അനിയെ ആയിരുന്നു. അനിയും എപ്പോഴും തൊപ്പി വെക്കുമായിരുന്നു.. താടിയും ഇല്ല. മുടി പട്ടാളക്കാരെ പോലെ
വെട്ടിയിട്ടുണ്ടായിരുന്നു.
💬 Comments
View all comments