Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
ആകാൻ... അല്ലെങ്കിൽ നമുക്ക് ഒരുമിച്ചു ഫ്രഷ് ആയാലോ.. ?"..
ടീച്ചർ നാണിച്ചു ചിരിച്ചു. എന്നിട്ട് ഓടി ബാത്‌റൂമിൽ കയറി. പൈപ്പ് തുറന്ന് കരഞ്ഞു സന്തോഷവും സങ്കടവും ഒരുപോലെ വന്നു..
കുറച്ചു സമയത്തിന് ശേഷം.. എല്ലാവരും കല്യാണത്തിന് വേണ്ടി ഇറങ്ങി നടന്നു. അടുത്ത് തന്നെയുള്ള ചെറിയൊരു കോവിലിൽ വെച്ചു ലളിതമായി കല്യാണ ചടങ്ങ് കഴിഞ്ഞു അവർ വീട്ടിലേക്ക് മടങ്ങി.. കല്യാണ വേഷത്തിൽ ഒരുങ്ങിയ ടീച്ചറെ കാണാൻ ഒരു കൊച്ചു പെണ്ണിനെ പോലെ സുന്ദരി ആയി തോന്നി.
കല്യാണം കഴിഞ്ഞു വീട്ടിൽ വന്നു ഭക്ഷണവും കഴിഞ്ഞു.
പവിത്ര ടീച്ചറുടെ കൈപിടിച്ച് പവിയുടെ റൂമിൽ കൊണ്ട് ചെന്നാക്കിയ ശേഷം പറഞ്ഞു..
" ആദ്യ രാത്രി ആയില്ല.. അതിനു മുൻപ് പരിപാടി ഒന്നും തുടങ്ങരുത്.. ഇപ്പോൾ രണ്ടുപേർക്കും പറയാനും അറിയാനും പൊറുക്കാനും ഉള്ള സമയം ആണ്.. ഇത് മുൻപ് തന്നെ വേണ്ടതായിരുന്നു... അറിയാം.. പക്ഷെ എന്റെ ഏട്ടൻ പാവമാണ്.. ടീച്ചറും... അതുകൊണ്ട് പരസ്പരം പൊറുക്കാനും സ്നേഹിക്കാനും നിങ്ങൾക്ക് രണ്ടുപേർക്കും കഴിയും.. കഴിയണം... ഒരു കാര്യം ഞാൻ പറയാം.. കാര്യങ്ങൾ എല്ലാം പറഞ്ഞു കഴിഞ്ഞാൽ നാത്തൂനേ എന്നോട് പിണങ്ങരുത്.. പിണങ്ങിയാൽ ആദ്യ രാത്രിയിൽ ഞാൻ പാൽ തന്നുവിടില്ല.. പാലില്ലാതെ ആദ്യ രാത്രി തുടങ്ങേണ്ടി വരും. "
ടീച്ചർ പവിത്രയെ കെട്ടിപിടിച്ചു. എന്നിട്ട് പവിത്രയുടെ കവിളിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"എന്നെ പറ്റി എന്റെ നാത്തൂന് എന്തൊക്കെ അറിയാം എന്ന് എനിക്കറിയില്ല. എന്നാലും നാത്തൂന്റെ ഏട്ടനോട് വലിയൊരു തെറ്റ് ചെയ്ത എന്നെ ഇങ്ങനെ സ്നേഹിക്കാൻ.. ഇവിടെ എല്ലാവർക്കും കഴിയുന്നില്ലേ... ഇതിൽ കൂടുതൽ എനിക്ക് എന്താ
💬 Comments
View all comments