0%

Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]

Author : VaSco Read All Parts 3.6K

വേണം ഇനിയുള്ള കാലം മുഴുവനും എന്റെ കൂടെ എന്ന്... അവളാണ് നമ്മുടെ കല്യാണകാര്യം വീട്ടിൽ പറഞ്ഞതും സമ്മതം വാങ്ങിയതും.. "

അവൾക്കും എന്റെ ഈ ടീച്ചറെ ഒരുപാട് ഇഷ്ട്ടം ആയി ... അതുകൊണ്ട് എന്റെ ടീച്ചർക്ക്‌ അവളോട് ദേഷ്യം തോന്നരുത് "

"എനിക്ക് സ്നേഹം മാത്രമേ ഉള്ളൂ പവി. എല്ലാവരോടും... എന്നാലും നിങ്ങൾക്ക് എല്ലാവർക്കും എന്നെ സ്നേഹിക്കാൻ കഴിയുന്നില്ലേ.. പിന്നെ എനിക്കെങ്ങനെ ദേഷ്യം തോന്നും.. അച്ഛനും അമ്മയും ആ വീഡിയോ കണ്ടിരുന്നോ? "

"നല്ല കാര്യം... അത് കാണിക്കാൻ പറ്റുമോ? .... പവിത്ര കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞു. പറയാൻ പറ്റാത്ത ചില കാര്യങ്ങൾ ഒഴിച്ചു. ഈ സത്യം ടീച്ചറിൽ നിന്ന് നേരിട്ട് കേട്ടാൽ വിശ്വസിക്കാം എന്നും . വിവാഹത്തിന് സമ്മതിക്കാം എന്നും അവർ വാക്ക് തന്നു. അതുകൊണ്ടാ കുറച്ചു ദിവസം കൂടെ ടീച്ചറെ വട്ട് കളിപ്പിക്കാം എന്ന് ആദ്യം കരുതിയതെങ്കിലും വേഗം ടീച്ചറെ ഇങ്ങോട്ട് വരുത്തിയത്.. പിന്നെ എനിക്കും കാത്തിരിക്കാൻ വയ്യായിരുന്നു.. ഈ ടീച്ചറു പെണ്ണിനെ എനിക്ക് എത്രയും പെട്ടന്ന് ഇതുപോലെ എന്റെ കൈയിൽ കിട്ടണമായിരുന്നു.."

"അപ്പോൾ അച്ഛനെയും അമ്മയേയും പവിത്രയെയും എപ്പോഴാ കണ്ടെത്തിയത്..? "

" ഒരുവർഷം മുൻപ് . രാജൻ മാഷിനെ കൊന്ന കുറ്റത്തിന് ജയിലിൽ കിടന്നു

പുറത്ത് വന്നതിനു ശേഷം... ഒരുപാട് അലഞ്ഞു അലഞ്ഞു ഒടുവിൽ കണ്ടുകിട്ടി.. എന്നാൽ എത്രവട്ടം ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് പറഞ്ഞിട്ടും അവർ വിശ്വസിച്ചില്ല.. പിന്നെ നീ എന്തിന് കോടതിയിൽ കുറ്റം സമ്മതിച്ചു എന്നാണ് അവരുടെ ചോദ്യം... ശരിയാണ് അങ്ങനെ സമ്മതിച്ചിട്ട്. വർഷങ്ങൾക്ക് ശേഷം ചെയ്തിട്ടില്ല

💬 Comments

View all comments