Chapter Title : അച്ചായൻ പറഞ്ഞ കഥ...... ടീച്ചർ രാത്രിയിലെ അഥിതി [ഏകൻ]
എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഒടുവിൽ ടീച്ചറെ നേരിട്ട് മുന്നിൽ കൊണ്ടുവന്നു പറയിച്ചാൽ.. പറയുന്നത് സത്യം ആണെന്ന് തോന്നിയാൽ വിശ്വസിക്കാം എന്ന് പറഞ്ഞു.
അന്ന് മുതൽ ടീച്ചറെ അന്വേഷിച്ചു തുടങ്ങി. ടീച്ചറെ വേഗം കണ്ടത്താൻ കഴിഞ്ഞു എങ്കിലും. ടീച്ചറുടെ മക്കളുടെ വിവാഹം കഴിയാൻ കാത്തു നിന്നു.. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ അത് ഒരു പ്രശ്നം ആയാലോ എന്ന് കരുതി. എന്നാൽ അധികം കാത്ത് നിൽക്കേണ്ടി വന്നില്ല. എല്ലാം വേഗം നടന്നു.ടീച്ചർ പവിയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ടിരുന്നു..
"എന്തിനാ ഇങ്ങനെ കരയുന്നത് ടീച്ചറെ ? അതിന് മാത്രം എന്താ ഉണ്ടായത് ? ടീച്ചറും ഒരുപാട് വിഷമിച്ചില്ലേ..? എനിക്കറിയാം ... ഇനി ഞാൻ ഒന്നും പറയുന്നില്ല.. ഇങ്ങനെ കരയുന്നത് കാണാൻ വേണ്ടിയല്ല ഈ ടീച്ചറെ ഞാൻ സ്നേഹിച്ചതും സ്വന്തം ആക്കിയതും. ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ ആണ്.. അതിന് ഒരു കൂട്ട്.. എന്നെ മനസ്സിലാക്കാൻ കഴിയുന്ന സ്നേഹിക്കാൻ കഴിയുന്ന ഒരാൾ അതാവണം എന്റെ ടീച്ചർ. ഇനിയെങ്കിലും ടീച്ചറും സന്തോഷത്തോടെ കഴിയണം."
"ഇല്ല. ഞാൻ കരയുന്നില്ല . പറ എന്നിട്ടെന്റെ പവി എങ്ങനെ ഇവിടെ എത്തി .. ഈ വീടും സ്ഥലവും ഇത് അച്ഛൻ വാങ്ങിയതാണോ? എങ്ങനെ ഇവിടെ എത്തി.? "
ടീച്ചറുടെ മുൻ ഭർത്താവ് അദ്ദേഹം ചെയ്ത കൊലക്കുറ്റം ഏറ്റത്തിന് പകരം കുറെ പണം തന്നു.. അതിന് എന്റെ പേരിൽ ഇവിടെ വാങ്ങിയതാണ് ഈ സ്ഥലവും വീടും. പക്ഷെ അതിനു എട്ടുവർഷം നരക ജീവിതം നയിക്കേണ്ടി വന്നു..
എന്റെ കൂട്ടുകാരൻ അവനാണ് ഈ സ്ഥലവും വീടും എന്റെ പേരിൽ വാങ്ങി വെച്ചത്.. ഞാൻ
💬 Comments
View all comments