Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]
പിറ്റേന്ന് വെളുപ്പിന്.
"എഴുന്നേറ്റ ഏട്ടന്റെ മോള് എഴുനേറ്റെ "
"ഏട്ടാ ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ ".
"നമുക്ക് തിരിച്ചു പോകണ്ടേ? അതിന് മുൻപ് മോൾക്ക് ഒരു സ്ഥലം കാണിച്ചു തരാം."
"എവിടെയാ ഏട്ടാ?"
"അതൊക്കെ അവിടെ എത്തിയിട്ട് കണ്ടാൽ മതി.. ഇപ്പോൾ ഏട്ടന്റെ മോള് വേഗം കുളിച്ചു റെഡിയാകു. സാരി ഉടുക്കാൻ അറിയോ മോൾക്ക് "
"ഇല്ല ഏട്ടാ. "
"എന്നാ!! സാരമില്ല. ചൂരിദാർ ഇട്ടാൽ മതി."
ഉണ്ണിയും മായയും അവിടെ നിന്ന് ഇറങ്ങി. നേരെ പോയത് ഒരു വലിയ കുന്നിന്റെ മുകളിൽ. അവിടെ കരിങ്കല്ലിൽ തീർത്ത അമ്പലം. അതിൽ നിറയെ കൊത്തുപണികൾ. അതിന്റെ മുമ്പിലായി ദൂരെ നോക്കിയാൽ കാണാൻ ശരിക്കും കഴിയില്ലെങ്കിലും കടൽ കാണാം.
ഉണ്ണിയും മായയും അവിടെ എത്തി. ആ സ്ഥലം കണ്ടു മായ ഞെട്ടി. ഉണ്ണി മയയോട് കടലിൽ നോക്കാൻ പറഞ്ഞു . ആ സമയം സൂര്യൻ ഉദിച്ചുവരുന്നുണ്ടായിരുന്നു.
അതുകണ്ടു മായ സന്തോഷത്തോടെ ഉണ്ണിയെ കെട്ടിപിടിച്ചു. അതുകഴിഞ്ഞു
ഉണ്ണി മായയെയും കൂട്ടി അമ്പലത്തിനു മുന്നിൽ വന്നു. ഉണ്ണി പറഞ്ഞു.
"എന്റെ മോൾക്ക് വിശ്വാസം ഉണ്ടെങ്കിൽ പ്രാർത്ഥിച്ചോ. "
മായ കണ്ണടച്ച് പ്രാർത്ഥിച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ കൈയിൽ കുങ്കുമമായി ഉണ്ണി നിൽക്കുന്നു.
"ഇവിടെവെച്ച് ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കട്ടെ?"
"മ് "
മായ കൈകൂപ്പി നിന്നു. ഉണ്ണി ആ സിന്ദൂരം മായയുടെ നെറുകയിൽ ചാർത്തി.
"ഇപ്പോൾ മുതൽ ഈ പെണ്ണ് എന്റെയാ എന്റെ മാത്രം.. ഇവിടെ താലി കെട്ടൽ ചടങ്ങ് ഇല്ല . ഈ കുങ്കുമം അണിയിച്ചാൽ വിവാഹം കഴിഞ്ഞു എന്നാ
💬 Comments
View all comments