0%

Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]

Author : VaSco Read All Parts 692

ഇവിടെയുള്ള വിശ്വാസം.."

മായ ഉണ്ണിയുടെ കാലിൽ വീണു തൊട്ടു തൊഴുത്തു. ഉണ്ണി അവളെ ചേർത്തു പിടിച്ചു കുങ്കുമം ചാർത്തിയ നെറുകയിൽ ഉമ്മ വെച്ചു.. അവർ നാട്ടിലേക്ക് തിരിച്ചു.

എന്നാൽ മായ പ്രതീക്ഷിച്ചപോലെ. അമ്മയും ചേച്ചിയും താമസിക്കുന്ന വീട്ടിൽ അല്ലായിരുന്നു പോയത്. നാടും അതല്ല.

എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ഉണ്ണിയുടെ കാർ ജീജോ അവിടെ എത്തിച്ചിരുന്നു..

ഉണ്ണിയും മായയും സഞ്ചരിച്ച കാർ നേരെ പോയി നിന്നത് വലിയ ഒരു ഗെയ്റ്റിനുമുന്നിൽ ആണ് . അവിടെ ഒരു സ്ക്രീൻ ഉണ്ടായിരുന്നു അതിൽ ഉണ്ണി നോക്കിയതും ഗെയ്റ്റ് തുറന്നു പിന്നെയും കാർ സഞ്ചരിച്ചു. പിന്നെ ആ കാർ പോയി നിന്നത് ഒരു വലിയ തറവാട് പോലെ തോന്നുന്ന വീട്ടിൽ. ഒരു കൊട്ടാരം പോലെ ഉള്ളവീട്ടിൽ.

അവർ അവിടെ എത്തിയപ്പോൾ. സെറ്റ്സാരിയൊക്കെ ഉടുത്ത പ്രായംചെന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.

"എടാ തെമ്മാടി എന്നെ തനിച്ചാക്കി എവിടെയാടാ പോയത്?"

മായ പേടിച്ചുപോയി .

"എന്റെ ജാനിയമ്മേ ... ജാനിയമ്മ തന്നെയല്ലേ എന്നോട് കുറേ നാളായി ഒരു കാര്യം പറയുന്നത്. അത് ചെയ്യാൻ പോയതാ. കുറേ നാളായില്ലേ പറയുന്നേ എന്നോട് പെണ്ണ് കെട്ടാൻ. ഇതാ പെണ്ണ് സ്വീകരിച്ചാലും. അനുഗ്രഹിച്ചാലും ആശിർവദിച്ചാലും."

"കള്ള തെമ്മാടി. നീ ഒന്നല്ല ഒൻപതുപേരെ കെട്ടികൊണ്ട് വന്നാലും ഈ ജാനിയമ്മക്ക് സന്തോഷമാ. മക്കള് അവിടെ നിക്ക് ഞാൻ പോയി ആരതി എടുത്തുകൊണ്ട് വരട്ടെ.."

ജാനിയമ്മ അകത്തു പോയി ആരതി തട്ട് എടുത്തുകൊണ്ട് വന്നു. ആരതി ഉഴിഞ്ഞു അവരെ അകത്തേക്ക് സ്വീകരിച്ചു.

അകത്തു കയറിയ മായ ആ വീട് ചുറ്റും നോക്കി . പുറത്ത്

💬 Comments

View all comments