Chapter Title : അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം 3 [ഏകൻ]
നിന്നുനോക്കിയാൽ ഒരു പഴയ തറവാട്.. എന്നാൽ അകത്തു കയറിയാലോ?
ഒരു ഭാഗം വലിയ സിറ്റിംഗ് റൂം ഒരുപാട് പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫകൾ . ആ സിറ്റിങ് റൂമിനു പിറകിലായി ഒരു വലിയ ഡൈനിങ് ഹാൾ അതിൽ വലിയ മേശയും കസേരയും അതിന്റെ പിറകിൽ ഒരു വലിയ അടുക്കള. സിറ്റിംഗ് റൂമിന് എതിർ വശത്തായി ഒരു ആട്ടുകട്ടിൽ.
അതിന് അടുത്തായി മുകളിലേക്കു കയറാൻ വലിയ സ്റ്റെയർകെയ്സ്. അതിനു അടുത്തായി ഒരു ഇടനാഴി. ഇടനാഴിയുടെ ഇരുവശത്തും വലിയ മുറികൾ. ഇടനാഴിയിലൂടെ നടന്നു പോയാൽ വലിയ മൈതാനംപോലെ ഉള്ള സ്ഥലം. ചുറ്റും കണ്ണാടിച്ചില്ലുകൊണ്ട് മറക്കിയിരിക്കുന്നു. അകത്തു നിന്ന് നോക്കിയാൽ പുറത്തുള്ള കാഴ്ചകൾ കാണാം . പുറത്ത് നിന്ന് അകത്തേക്ക് ഒന്നും കാണാനും പറ്റില്ല. ആ മൈതാനം പോലെ ഉള്ള സ്ഥലത്ത് നിറയെ പച്ചപുല്ലകൾ വിരിച്ചിട്ടുണ്ട് ഒരുവശം കുറേ ചെടികൾ കാണാം. അതിൽ നിറയെ പൂക്കളും .
അവിടെ കാഴ്‌ചകണ്ടു നിന്ന മയയോട് ഉണ്ണി ചോദിച്ചു.
"എങ്ങനെ ഉണ്ട് ഇഷ്ട്ടമായോ?"
മായ ഉണ്ണിയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
"ഇതാണോ സ്വർഗ്ഗത്തിലെ കൊട്ടാരം.? "
"അല്ല. ഇത് എന്റെ..,.. അല്ല.... നമ്മുടെ കൊട്ടാരം. നമ്മുടെ മക്കൾ പിറന്നു വീഴുന്ന , അവർ പിച്ചവെച്ചു ഓടികളിച്ചു വളരാനുള്ള കൊട്ടാരം. "
മായ നാണിച്ചു തല താഴ്ത്തി.
"അതിന് . ഇത്രയും വലിയ കൊട്ടാരം വേണോ? "
"വേണം. എനിക്ക് ഒരുപാട് കുട്ടികൾ വേണം.. ഒരു കൗരവപ്പട.?" ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു.
"നൂറ് കുട്ടികളോ? എനിക്ക് അത്രയൊന്നും പറ്റില്ല. അതിന്
💬 Comments
View all comments