Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
അച്ചായത്തി ഫ്രം ബാംഗ്ലൂർ സീസൺ 2 ❤️
(മുൻ ഭാഗത്തിൻ്റെ തുടർച്ച ആണെങ്കിലും കുറഞ്ഞ ഭാഗങ്ങൾ മാത്രമേ ഉണ്ടാവൂ അധികം ട്വിസ്റ്റുകൾ ഇല്ലാതെ ഒരു സെക്കൻ്റ് പാർട്ട് ട്രൈ ചെയ്യുന്നു...)
' എന്റെ പ്രിയപ്പെട്ട ബാംഗ്ലൂർ,
ജീവിതത്തിലെ എറ്റവും നല്ല ദിവസങ്ങളുടെയും രാത്രികളുടെയും നിശ്ശബ്ദ സ്മരണകൾ നീ തന്നതായിരുന്നു,
നീ നൽകിയ ചിരികളും, കണ്ടുമുട്ടലുകളും, സ്വപ്നങ്ങളും ഞാൻ ഹൃദയത്തിലേന്തി കൊണ്ടുപോകുന്നു,
ജീവനും ജീവിതവും തേടി വന്നിറങ്ങുന്നവർക്ക് പ്രേതീക്ഷയും വെളിച്ചവും നൽകി നീ നെഞ്ചോട് ചേർത്ത് പിടിക്കുമെന്നറിയാം,
സായാഹ്നങ്ങളിൽ നിന്റെ പാതകളിൽ തെളിയുന്ന സുവർണ്ണ വെളിച്ചം സംരക്ഷണവും അനുഭൂതിയുമായിരുന്നു,
ശിശിര കാലത്തിൽ നിന്റെ വഴിയോരങ്ങൾ ഇനിയും ചുവപ്പണിയും, അത് കാണാൻ ഞങ്ങൾ ഉണ്ടാവില്ലാ,എന്റെ മനസ്സിൽ എന്നും നിനക്കായി ഒരിടം ബാക്കി നിൽക്കും, പ്രിയപ്പെട്ട നഗരമേ ഇനിയും ഒരിക്കൽ വീണ്ടും കണ്ടുമുട്ടാം..'
" സ്റ്റെല്ലാ...??????? "
നഴ്സിൻ്റെ പെട്ടെന്ന് ഉള്ള വിളി കേട്ടതും അവൾ ഞെട്ടി കണ്ണ് തുറന്നു.
" യെസ്.."
" അടുത്തത് നിങ്ങൾ ആണ് ട്ടോ.."
" ആം ഒക്കെ.."
മുഖം ഒന്ന് അമർത്തി തുടച്ച ശേഷം, സ്റ്റെല്ല ഫോൺ എടുത്ത് ആൽബിയെ വിളിച്ചു,
രണ്ട് റിങ്ങിന് ശേഷം കോൾ കണക്ട് ആയതും അപ്പുറത്ത് ആൽബിയുടെ ശബ്ദം.
" എന്താ പെണ്ണെ നമ്മുടെ നമ്പർ ആയോ..?"
" യെസ് ആൽബി..വേഗം വാ..!! "
കോൾ കട്ട് ആക്കിയശേഷം സ്റ്റെല്ല നേരെ ബാത്റൂമിലേക്ക് നടന്നു.
മുഖം കഴുകി ഒന്ന് ഫ്രഷായി പുറത്തേക്ക് വരുമ്പോൾ ആൽബി അവളെയും കാത്ത് വെളിയിൽ നിൽക്കുന്നുണ്ടായിരുന്നു,
" നമ്പർ 43..."
നേഴ്സ് ഒന്നുകൂടി ഉറക്കെ
💬 Comments
View all comments