Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
വിളിച്ചതും സ്റ്റെല്ലയും ആൽബിനും ഒരുപോലെ അകത്തേക്ക് നടന്നു.
" കുട്ടിയുടെ ബ്രസ്റ്റ് ഫീഡിങ് ഒക്കെ കറക്റ്റ് തന്നെയല്ലേ...?? "
കയ്യിലിരിക്കുന്ന ടെസ്റ്റ് റിസൾട്ട് ഒന്നുകൂടി നോക്കിയ ശേഷം ഡോക്ടർ സ്റ്റെല്ലയുടെ മുഖത്തേക്ക് നോക്കി,
" അതേ സാർ എല്ലാം കറക്റ്റ് ആയിട്ട് തന്നെയാണ് പോകുന്നത് .."
" ഐ ആം സോറി ആൽബിൻ അത് നിങ്ങൾ അല്ല പറയേണ്ടത്..."
ഡോക്ടർ ചെറിയ പുഞ്ചിരിയോടെ അത് പറയുമ്പോൾ ആൽബിനും സ്റ്റെല്ലയും ഒന്ന് മുഖത്തോട് മുഖം നോക്കി,
" യെസ് ഡോക്ടർ പ്രോപ്പർ ആയിട്ട് തന്നെയാണ് പോകുന്നത്..!! പക്ഷേ എനിക്ക് വേറെ ചില ബുദ്ധിമുട്ടുകൾ ഉള്ളത് ഞാൻ പറഞ്ഞിരുന്നല്ലോ.., അതിൻ്റെ കുറച്ച് difficulties ഇപ്പോഴും ഉണ്ട്..."
ഇത്തവണ സ്റ്റെല്ലയാണ് മറുപടി നൽകിയത്,
" എനിക്കറിയാം..സ്റ്റെല്ല..ഞാൻ അതിലേക്ക് വരാം..."
ഡോക്ടർ ഒന്ന് കൂടി അമർന്ന് ഇരുന്നു.
"ഇപ്പോൾ ബേബിക്ക് എത്ര മാസമാണ് ആൽബിൻ...?? "
" പത്തുമാസം ആകുന്നു സാർ.."
" ഒക്കെ ബേബിയെ കുറച്ചു മുന്നോട്ടു കൊണ്ട് വരൂ, പൾസ് ഒന്ന് ചെക്ക് ചെയ്യണം.." ഡോക്ടർ മുന്നോട്ടാഞ്ഞതും ആൽബിൻ കയ്യിലെ ടൗവൽ പതിയെ നീക്കി,
ഒരു നിഷ്കളങ്കമായ ചിരിയോടെ എട്ടുമാസം മാത്രം പ്രായമുള്ള അവരുടെ രണ്ടാമത്തെ കുഞ്ഞ് ഡോക്ടറെ നോക്കി കണ്ണിമ വെട്ടിച്ചു കൊണ്ടിരുന്നു.
" ഹൗ ആർ യു ആഞ്ചലോ...?? "
ഡോക്ടർ കുട്ടിയെ ചിരിപ്പിക്കാൻ തക്ക വേണം തന്റെ സ്വതസിദ്ധമായ രീതിയിൽ പതിയെ അവന്റെ കവിളിൽ ഒന്ന് തലോടി,
മോണ കാട്ടിയുള്ള ചിരി മാത്രമാണ് അവൻ്റെ മുഖത്ത് തെളിഞ്ഞത്.
കുഞ്ഞിൻ്റെ നെഞ്ചിലേക്ക് പതിയെ സ്റ്റെതസ്കോപ്പ് ചേർത്ത് വെച്ച്
💬 Comments
View all comments