0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 95K

എല്ലാം കൃത്യമായി ഉറപ്പുവരുത്തിയ ശേഷം ഡോക്ടർ വീണ്ടും ആൽബിന് അഭിമുഖമായിരുന്നു,

" ആൽബിൻ പേടിക്കാൻ മാത്രം ഒന്നുമില്ല കുട്ടിയുടെ കാര്യങ്ങൾ എല്ലാം നോർമൽ തന്നെയാണ്, പിന്നെ ഇടയ്ക്ക് വരുന്ന ശ്വാസ തടസ്സം പോലുള്ള ബുദ്ധിമുട്ടുകൾ കാലാവസ്ഥയുടേതാണ് എങ്കിലും വിറ്റാമിൻ ഡിവിഷൻസ് ഉറപ്പു വരുത്താനായി കുറച്ച് രാവിലത്തെ വെയിൽ കൊള്ളിക്കുന്നത് നല്ലതായിരിക്കും.."

ഡോക്ടർ പറഞ്ഞു നിർത്തി രണ്ട് പേരെയും ഒന്ന് മാറി മാറി നോക്കിയതും,

എന്തോ ശ്രദ്ധിച്ചത് പോലെ അദ്ദേഹം സ്റ്റെല്ലയുടെ മുഖത്തേക്ക് തന്നെ നോട്ടം ഉറപ്പിച്ചു, അവളുടെ മുഖത്ത് ഇപ്പോഴും ചെറിയ വിഷാദ ഭാവം നിഴലിച്ചു നിൽക്കുന്നു.

" സീ മിസ് സ്റ്റെല്ല....ബേബിക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നും തന്നെയില്ല പക്ഷേ ഞാൻ പറഞ്ഞല്ലോ, സ്റ്റെല്ലയുടെ ശരീരത്തിൽ നടക്കുന്നത് വളരെ നോർമലായ ഒരു കാര്യം മാത്രമാണ്, ഇതിന് ഹൈപ്പർ ലാക്ടെഷൻ എന്നാണ് പറയുക അതായത് അമ്മയാകുമ്പോൾ പെൺ ശരീരത്തിൽ ഉണ്ടാകുന്ന ഒരു മാറ്റം കുട്ടിക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പാൽ അവളുടെ ശരീരം ഉല്പാദിക്കുകയും മാറിടങ്ങൾ പാൽ കൊണ്ട് വിങ്ങി നിൽക്കുകയും ചെയ്യുന്ന അവസ്ഥ, അത് ഒട്ടുമിക്ക അമ്മമാരും അഭിമുഖീകരിക്കുന്ന വളരെ നോർമൽ ആയ ഒരു കാര്യം കൂടിയാണ്... സ്റ്റെല്ല ഒന്ന് കൊണ്ടും ടെൻഷൻ അടിക്കേണ്ട..."

ഡോക്ടർ സംസാരിക്കുന്നേണ്ടെങ്കിലും അതിനെല്ലാം മറുപടിയായി ഒരു ചിരി മാത്രമാണ് സ്റ്റെല്ല നൽകിയത്.

" ഒക്കെ സ്റ്റെല്ല ബുദ്ധിമുട്ടില്ലെങ്കിൽ താൻ ഒന്ന് പുറത്തു നിൽക്കാമോ..?? എനിക്ക് ആൽബിനോട് മാത്രമായി ഒന്ന് സംസാരിക്കണം.."

ഡോക്ടറിനെയും ആൽബിയെയും മാറിമാറി ഒന്ന് നോക്കിയ ശേഷം സ്റ്റെല്ല പതിയെ പുറത്തിറങ്ങി,

ഡോർ അടഞ്ഞതും ആൽബിൻ വീണ്ടും ഡോക്ടറുടെ മുഖത്തേക്ക് ചോദ്യചിഹ്നത്തിൽ

💬 Comments

View all comments