0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 99K

നോക്കിയിരുന്നു,

" നിങ്ങൾ ഇപ്പോഴും കൗൺസിലിംഗ് നിർത്തിയിട്ടൊന്നുമില്ലല്ലോ..?? "

" ഇല്ല സാർ ഇപ്പോഴും പോകുന്നുണ്ട്.."

"കുട്ടിക്ക് പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നും തന്നെയില്ല ആൽബിൻ, ഇതെല്ലാം സ്റ്റെല്ലയുടെ ഒരുതരം തോന്നലാണ്, ഞാൻ പറഞ്ഞല്ലോ താൻ വേദനിക്കുമ്പോൾ കുട്ടിയും വേദനിക്കുന്നു, അവന് എന്തൊക്കെയോ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാവാം എന്നൊക്കെ ഉള്ള അമ്മയുടെ ടെൻഷൻ........

കൃത്യമായി പറഞാൽ ഹൈപ്പർ ലാക്ടെഷൻ മൂലം മാറിടങ്ങൾ അധികമായി പാലുല്പാദിപ്പിക്കുന്നത് പിഴിഞ്ഞ് കളയുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന വേദനയും അതുപോലെ പ്രസവ ശേഷം വരുന്ന പോസ്റ്റ് പാർട്ടം പോലെ ചെറിയ മാനസിക ബുദ്ധിമുട്ട് കൊണ്ടും ഉണ്ടാകുന്ന ഒരു തരം ഇല്ലൂഷൻ....."

" സാർ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, എന്നെക്കൊണ്ട് പറ്റുന്നത് പോലെ ഞാൻ അവളുടെ കാര്യങ്ങൾ നോക്കുന്നുണ്ട്..."

" Alright എന്തായാലും നിങ്ങൾ കൗൺസിലിംഗ് നിർത്തണ്ട അങ്ങനെ തന്നെ പോകട്ടെ..."

ഡോക്ടർ പറഞ്ഞു നിർത്തിയതും ആൽബിൻ ചെറിയ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ മുന്നിൽ നിന്നും എഴുന്നേറ്റു,

" താങ്ക്യൂ ഡോക്ടർ ഞാൻ എന്തായാലും ശ്രദ്ധിക്കാം..."

അതും പറഞ്ഞ് അവൻ പതിയെ ഡോർ തുറന്നു പുറത്തേക്കിറങ്ങി.

കോറിഡോർ വഴി മുന്നോട്ട് നടന്നെങ്കിലും സ്റ്റെല്ലയെ അവിടെയെങ്ങും കാണാൻ ഉണ്ടായിരുന്നില്ല,

ആൽബിൻ കുറച്ചുകൂടി മുന്നോട്ട് നടന്നതും അവൾ സ്റ്റെയർ കേസിൽ നിന്നും താഴേക്ക് നോക്കി നിൽക്കുകയായിരുന്നു,

" പോകാം..."

ആൽബിൻ അവളുടെ കയ്യിലേക്ക് ചേർത്തു പിടിച്ചതും സ്റ്റെല്ലാ യാന്ത്രികമായി ആൽബിന്റെ കൂടെ മുന്നോട്ട് നടന്നു..!!

ചിക്കാഗോയിലെ തിരക്കുപിടിച്ച റോഡിൽ കൂടി വാഹനം ഓടിക്കുമ്പോൾ ആൽബിൻ സ്റ്റെല്ലയെ തന്നെ ശ്രദ്ധിക്കുകയായിരുന്നു,

പാസഞ്ചർ സീറ്റിന്റെ ഗ്ലാസിൽ കൂടി പുറത്തേക്ക് നോക്കിയിരിക്കുന്ന അവളുടെ കണ്ണുകൾ, മുഖത്ത്

💬 Comments

View all comments