Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
നിഷ്കളങ്കതയും ചെറിയ വിഷാദ ഭാവവും നിൽക്കുന്നു,
ചിക്കാഗോയിൽ എത്തിയിട്ട് ഇപ്പോൾ രണ്ടര വർഷം കഴിയുന്നു, ഇതിനിടയിൽ ഒരു തവണ പോലും നാട്ടിൽ പോകാൻ സാധിച്ചിട്ടില്ല, കാരണം എല്ലാം കൊണ്ടും ഇവിടെ ഹാപ്പി ആയിരുന്നു,
താൻ ജോലി ചെയ്യുന്ന കമ്പനിയുടെ അടുത്ത് ആയി തന്നെ മറ്റൊരു കമ്പനിയിൽ റിസപ്ഷൻ സ്റ്റാഫ് ആണ് സ്റ്റെല്ല, പോക്കും വരവും എല്ലാം ഒരുമിച്ച്...
തൊട്ട് അടുത്ത് ഉള്ള ജോലി നഷ്ടപ്പെട്ടാലോ എന്ന് കരുതി ആണ് മൂന്നുവർഷം കൂടുമ്പോൾ പോകാം എന്ന് തീരുമാനിച്ചത് പക്ഷേ ഇപ്പോൾ അവളുടെ കണ്ടീഷൻ കാണുമ്പോൾ ഉള്ളിൽ ചെറിയ ഭയം ഉണ്ടാകുന്നു,
രണ്ടാമത്തെ കുഞ്ഞിനെ പ്ലാൻ ചെയ്ത് ഡെലിവറി ആയതാണെങ്കിലും അതിനൊപ്പം ജോലിയും കൂടെ ഒരുമിച്ച് നോക്കുമ്പോൾ അവൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് ആവാം കാര്യങ്ങൾ ഇവിടെ വരെ എത്തിച്ചത്....
ഡോക്ടർ പറഞ്ഞതുപോലെ ശരീരത്തിൽ ഉണ്ടായ ചെറിയ മാറ്റവും അവളെ അസ്വസ്ഥപ്പെടുത്തിയിരിക്കാം.
നാട്ടിൽ നിന്നും എല്ലാവരും വിളിക്കാറുണ്ട് എന്നാലും അവൾ കുറച്ചു മാത്രമേ സംസാരിക്കാറുള്ളൂ,
അഞ്ചലോയ്ക്ക് ഇപ്പോൾ പത്ത് മാസം പ്രായമാകുന്നു ഇപ്പോഴും മുലകുടി തുടരേണ്ട പ്രായമാണ്,
അന്നമോൾ പ്രീ എലമെൻററി സ്കൂളിൽ പോയി തുടങ്ങിയതിനാൽ അവളെ നോക്കുന്നത് അത്ര വലിയ ബുദ്ധിമുട്ട് ഒന്നുമല്ല,
അമേരിക്ക, കാനഡ പോലെയുള്ള വികസിതവും തിരക്കേറിയതുമായ രാജ്യങ്ങളിൽ കുടിയറുമ്പോൾ ആദ്യമൊക്കെ ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ് അവിടുത്തെ ഏകാന്തത, ഒരുതരത്തിൽ ഇത് വലിയ ഒരു സാമൂഹിക പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്,
വലിയ നഗരങ്ങൾ, ഉയർന്ന ജീവിത നിലവാരം, സോഷ്യൽ മീഡിയ എന്നിവയുണ്ടെങ്കിലും പല കുടുംബങ്ങളിലും ആത്മാർത്ഥമായ ബന്ധങ്ങളും മാനസിക അടുപ്പവും കുറവാണ്......
ജോലിയുടെ തിരക്ക്, വ്യക്തി കേന്ദ്രിതമായ ജീവിതശൈലി എന്നിവ
💬 Comments
View all comments