0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 135.9K

ചെറുതായി വിക്കി

"വാ മോളെ പോകാം നല്ല പരിപാടി ആണ് , പിന്നെ ആൽബി വരുന്നില്ലേ..?? "

" ആൻറി എനിക്കു വയ്യ ആകെ ഒരു ഞായറാഴ്ചയാണ് കിട്ടുന്നത്, അന്നേരം പള്ളിയിൽ മൊത്തമായി ചെലവഴിക്കാൻ പറ്റില്ല, ഞാൻ വീട്ടിൽ പോവുകയാണ് വേണമെങ്കിൽ നിങ്ങള് പോയി പോരെ..." ആൽബി മാത്രമായി പുറകോട്ട് വലിഞ്ഞതും സ്റ്റെല്ല മുഖം കനപ്പിച്ചുകൊണ്ട് അവനെ തിരിഞ്ഞുനോക്കി,

" ആൻറി ഞാനും ഇല്ല നമുക്ക് അടുത്ത ഞായറാഴ്ചയാക്കാം..."

" എന്താ മക്കളെ ഇത്..?? ആകെ ഒരു ഞായറാഴ്ച കിട്ടുമ്പോൾ അല്ലേ നമ്മളെല്ലാവരും ഒന്നിച്ച് കൂടുന്നത്, അപ്പോൾ പിന്നെ ഇങ്ങനെ വിട്ടു നിൽക്കുന്നതിൽ എന്താണ് അർത്ഥം....?? "

" എന്തർത്ഥം...??? "

സ്റ്റെല്ലയുടെ ക്ഷമ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു

" നിങ്ങളൊക്കെ വിശ്വാസത്തിൽ നിന്നും വിട്ടു പോവുകയാണ് എന്നാണ് അർത്ഥം..."

" അതിന് അങ്ങനെ ഒരു അർത്ഥം ഉണ്ടോ ആൻറി...??"

ചെറുതായി കളിയാക്കി കൊണ്ട് ഉള്ള

ആൽബിന്റെ ചോദ്യം ലിസി ആൻറിക്ക് അത്ര ദഹിച്ചില്ല,

"എന്നാ ആൽബിൻ വരണ്ട, നമുക്ക് പോകാം മോളെ..."

സ്റ്റെല്ലയുടെ കയ്യിൽ പിടിച്ച് ആൻ്റി മുന്നോട്ട് വലിക്കാൻ തുടങ്ങിയതും ആൽബിൻ പോലും പ്രതീക്ഷിക്കാതെയായിരുന്നു സ്റ്റെല്ലയുടെ മുഖഭാവം മാറിയത്....!!

" വരാൻ താല്പര്യമുണ്ടെങ്കിൽ ഞാൻ അങ്ങ് വരും. അല്ലാണ്ട് പിടിച്ചു വലിച്ചു കൊണ്ടു പോകേണ്ട കാര്യമില്ല...."

പെട്ടെന്നുള്ള അവളുടെ ഭാവമാറ്റം കണ്ട് ലിസി ആൻ്റിയും ചെറുതായി ഞെട്ടിപ്പോയിരുന്നു,

" മോളെ ഞാൻ...."

" എനിക്ക് വീട്ടിൽ പോയി ഇഷ്ടം പോലെ പണിയുണ്ട് അതിനിടയ്ക്ക് ഇവിടെ വന്നിരുന്ന്, ഓരോ ആവശ്യമില്ലാത്ത കുശുമ്പും കുന്നായ്മയും പറയാനും കേൾക്കാനും സമയമില്ല...

💬 Comments

View all comments