0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 143.6K

ആൽബി വണ്ടി എടുത്തേ...." സ്റ്റെല്ലയുടെ പെട്ടെന്നുള്ള ഭാവമാറ്റം എല്ലാവരെയും ഒരു പോലെ അമ്പരപ്പിച്ചിരുന്നു.

ആൽബിൻ ഒന്നും മിണ്ടാതെ പെട്ടെന്ന് തന്നെ മുന്നോട്ട് നടന്നു, അല്ലെങ്കിൽ ഒരുപക്ഷേ സീൻ ഇതിലും കൂടുതൽ വഷളാകാൻ ചാൻസ് ഉണ്ട്..

കാറിൽ തിരിച്ചു പോകുമ്പോൾ രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല..

കുറച്ചുനേരം അവർക്കിടയിൽ കനത്ത നിശബ്ദ തളം കിട്ടി നിന്നു...

" അല്ലെങ്കിൽ തന്നെ അവരുടെ വിചാരം എന്താണ്...??? അവരാണ് ഈ പള്ളി ഓടിക്കുന്നതെന്നോ....?? ഒരു വിശുദ്ധ വന്നിരിക്കുന്നു...!! ആവശ്യമില്ലെങ്കിൽ എന്തിനാണ് വലിച്ചു കൊണ്ടുപോകുന്നത്.... എനിക്ക് എല്ലാം കൂടി ദേഷ്യം പിടിക്കുന്നുണ്ട്..."

സ്റ്റെല്ലയുടെ ദേഷ്യം അടങ്ങിയിട്ടില്ല,

"എടീ ആന്റി നിന്നെ വിളിച്ചു എന്നല്ലേ ഉള്ളൂ.. നിനക്ക് താല്പര്യമില്ലെങ്കിൽ പോകാതിരുന്നാൽ പോരെ...???"

" അതല്ലേ താല്പര്യം ഇല്ല താല്പര്യമില്ല എന്ന് പറയുന്നത്.... പിന്നെയും പിന്നെയും എന്തിനാണ് നിർബന്ധിക്കുന്നത്..???

അവർക്ക് പറഞ്ഞാൽ മനസ്സിലാവാത്ത പ്രശ്നമുണ്ടോ...?? പൊട്ടത്തി ആണോ അവർ....???? "

സ്റ്റെല്ലയുടെ ശബ്ദം പതിയെ ഉയർന്നു വന്നുകൊണ്ടിരുന്നു,

" ഒക്കെ നമുക്ക് സബ്ജക്ട് വിടാം, വേറെ എന്തെങ്കിലും സംസാരിക്കാം...."

ആൽബിൻ പിന്നെയും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..

" എന്ത് വേറെ സംസാരിക്കാൻ...?? ഇത് തന്നെ സംസാരിക്കും....!! ആൽബിക്ക് എപ്പോഴും ഉള്ളതാണ് ഒരു കാര്യം പറഞ്ഞു തീർക്കാതെ അതിൽനിന്നും വേറെ വിഷയത്തിലേക്ക് ഉള്ള ചാട്ടം....!! അത് പറ്റില്ല....."

" ഞാനിപ്പോൾ എന്ത് ചെയ്യണം എന്നാണ് നീ പറയുന്നത്...??? "

" അവർ വിളിച്ചപ്പോൾ , പറ്റില്ലെങ്കിൽ പറ്റില്ല എന്ന് മുഖത്ത് നോക്കി പറയണമായിരുന്നു, അല്ലാതെ അവർ ചോദിക്കുമ്പോൾ, ഞാൻ പോയേക്കാം ഇവരെ കൊണ്ട് പൊയ്ക്കോ എന്നൊക്കെ

💬 Comments

View all comments