0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 147.1K

പറഞ്ഞു ഉള്ള ഒരുതരം കോപ്പിലെ പരിപാടി കാണിക്കാൻ നിൽക്കരുത്...""

" എടി ഞാൻ അങ്ങനെ ഉദ്ദേശിച്ച് അല്ല....."

" നമുക്ക് രണ്ടുപേർക്കും വീട്ടിൽ പോയാൽ ഒരുപോലെ തന്നെയല്ലേ പണി പിന്നെ എന്നോട് മാത്രം എന്തിനാണ് പോകാൻ

പറയുന്നത്...???? "

സ്റ്റെല്ല വിടാൻ ഭാവമില്ല

" ശരി സോറി, സോറി ഇനി പറയില്ല..."

അതിനു മറുപടി പറയാതെ സ്റ്റെല്ല ഗ്ലാസിൽ കൂടി പുറത്തേക്ക് തന്നെ നോക്കിയിരുന്നു...

"അമ്മാ... ഈ ടാബ്ലറ്റ് ഓൺ ആവുന്നില്ല..."

അന്നമോൾ ചെറിയ ടാബ് സ്റ്റെല്ലയുടെ നേരെ നീട്ടി,

" മിണ്ടാതിരുന്നോ പെണ്ണെ...!! അല്ലെങ്കിൽ തന്നെ മനുഷ്യനെ പ്രാന്ത് പിടിച്ച് നിൽക്കുവാ..."

സ്റ്റെല്ല ദേഷ്യം കൊണ്ട് വിറച്ചു..

" നിനക്ക് എന്നാ പെണ്ണെ.. പറ്റിയത്...??? "

" എല്ലാവർക്കും അവരുടെ ഇഷ്ടങ്ങൾ അവരുടെ താൽപര്യങ്ങൾ, അതിനിടയിൽ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും എല്ലാം സഹിച്ചും ത്യജിച്ചും ഉള്ള ഒരു ജീവിതം..."

കണ്ണ് നീർ ഒഴുകി കൊണ്ടുള്ള സ്റ്റെല്ലയുടെ മറുപടിയിൽ നിന്നും പള്ളിയിലെ വിഷയം മാത്രം അല്ല അവളുടെ മനസ്സിൽ എന്ന് ആൽബിന് കൃത്യമായി മനസിലായി..!!

" നീ എന്തൊക്കെയാ പെണ്ണേ ഈ പറയുന്നത് എനിക്കൊന്നും മനസ്സിലാകുന്നില്ല, ആരാ നിൻറെ ഇഷ്ടങ്ങളൊക്കെ വേണ്ടാന്ന് പറയുന്നത്...?? "

" ഒന്നുമില്ല ആൽബി... വണ്ടിയോടിക്കാൻ നോക്ക്..."

കുറച്ച് സമയത്തേക്ക് അവർ രണ്ടുപേരും പരസ്പരം ഒന്നും തന്നെ മിണ്ടിയില്ല,

സൺഡേ പതിവുപോലെയുള്ള പല കറക്കങ്ങളും കുറച്ചു സമയം ഉറക്കവുമായി അതിവേഗം ദിവസം കടന്നുപോയി

സ്റ്റെല്ലയുടെ പെരുമാറ്റം ആൽബിൻ്റെ മനസ്സിൽ ചെറിയ വേലിയേറ്റം നടന്നുണ്ടായിരുന്നു...

അത് കൊണ്ട് തന്നെ അന്ന് വൈകുന്നേരം ആൽബി മനസ്സിൽ

💬 Comments

View all comments