Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
കുറച്ച് തീരുമാനങ്ങൾ എടുത്തിട്ടുണ്ടായിരുന്നു...
രണ്ടു മൂന്നു ദിവസം പിന്നെയും മുന്നോട്ട് പോയി, ജീവിതം പഴയതുപോലെ തന്നെ ഓടിക്കൊണ്ടിരിക്കുന്നു, നാട്ടിൽ നിന്നും പതിവു തെറ്റാതെ വരുന്ന ഫോൺ വിളികൾ ,
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ആയും പുറം ലോകമായി ബന്ധം വയ്ക്കാനുമായി പുറത്തേക്ക് പോകുന്ന രാത്രി സമയം...
അതിനപ്പുറത്തേക്ക് വലുതായി ഒന്നും തന്നെ അവിടെ നടന്നിരുന്നില്ല,
ബുധനാഴ്ച വൈകുന്നേരം ആൽബിൻ പ്ലാൻ ചെയ്തത് കൊണ്ട് തന്നെ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നു
Part 2 ❤️
ഒരു വലിയ ബിൽഡിങ്ങിൻ്റെ മൂന്നാം നിലയിൽ ലിഫ്റ്റ് തുറന്ന് ഇറങ്ങി, ആൽബിൻ മുന്നോട്ട് നടന്നു,
അവസാനത്തെ റൂമിൻ്റെ വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ തന്നെ മനസ്സിന് ഒരു പ്രത്യേക ശാന്തത അനുഭവപ്പെട്ടു,
മുറിക്കുള്ളിൽ അധികം ശബ്ദങ്ങളൊന്നുമില്ലായിരുന്നു, മൃദുവായ നിറങ്ങളിലുള്ള ചുവരുകളും മനോഹരമായ ചിത്രങ്ങളും മുറിക്ക് സുഖകരമായൊരു അന്തരീക്ഷം നൽകി,
ഒരു വശത്ത് പുസ്തകങ്ങൾ അടുക്കി വെച്ച ചെറിയൊരു അലമാരയും മറുവശത്ത് പച്ച നിറത്തിലുള്ള ചെടികളും ഉണ്ടായിരുന്നു...
രണ്ട് പേർക്ക് പരസ്പരം അഭിമുഖമായി ഇരിക്കാവുന്ന രണ്ട് കസേരകൾ ഉണ്ടായിരുന്നു, അവയ്ക്കിടയിൽ ചെറിയൊരു മേശയും അതിന്മേൽ ഒരു വെള്ളക്കുപ്പിയും കുറിപ്പുപുസ്തകവും വച്ചിരുന്നു,
പുറത്തുള്ള തിരക്കുകളിൽ നിന്ന് മാറി, ഇവിടെ എത്തിയാൽ മനസ്സിലുള്ള കാര്യങ്ങൾ തുറന്ന് പറയാൻ കഴിയുന്ന ഒരു സുരക്ഷിതമായ ഇടം പോലെയായിരുന്നു....
" അപ്പോൾ ആൽബിൻ പറയൂ.... എല്ലാം നല്ല രീതിയിൽ തന്നെ പോകുന്നുണ്ടോ...?? "
" മാഡം ഞാൻ പറഞ്ഞിരുന്നല്ലോ കുറച്ചു കാലമായി നല്ല ഇംപ്രൂവ്മെന്റ് ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ വീണ്ടും അവളിൽ വീണ്ടും പഴയ പോലെ ഒരുതരം വിഷമവും ദേഷ്യവും..."
💬 Comments
View all comments