Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
ആൽബിൻ കൈ വിരലുകൾ ടെൻഷനോട് കൂടി ഞൊടിച്ചു കൊണ്ടിരുന്നു,
" മാഡം കഴിഞ്ഞ ദിവസം ഉണ്ടായ ഒരു ചെറിയ വിഷയം കൊണ്ടാണ് ഇപ്പോൾ ഞാൻ കാണാൻ വന്നിരിക്കുന്നത്.."
" എന്താ, എന്തു പറ്റി...?? "
" മാഡം എന്നോട് പറഞ്ഞിരുന്നല്ലോ അവൾക്ക് എപ്പോഴെങ്കിലും നിയന്ത്രണം വിട്ട് ദേഷ്യം വരുകയാണെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന്, അങ്ങനെ ഒരു ദിവസം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായി..."
" ഓക്കേ എന്നിട്ട്...??.."
" കുറച്ചു ദിവസങ്ങൾക്കു മുന്നേ ഞങ്ങൾ എല്ലാവരും കൂടി പള്ളിയിൽ പോയിട്ടുണ്ടായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച, പക്ഷെ അവിടെ വച്ച് നടന്ന ഒരു സംഭവത്തിൽ അവൾ വല്ലാതെ റിയാക്ട് ചെയ്യുകയായിരുന്നു...
അത് ഒരു ചെറിയ കാര്യമായി കണ്ട് ഞാൻ വിടാൻ പറഞ്ഞെങ്കിലും ആൾക്ക് പ്രത്യേകിച്ച് ഭാവമാറ്റം ഒന്നും ഇല്ല, അതിൻറെ ദേഷ്യം കാറിലും തിരികെ വീട്ടിൽ എത്തിയപ്പോഴും ഉണ്ടായിരുന്നു...."
ആൽബിൻ കര്യങ്ങൾ വിവരിച്ചു തുടങ്ങി
" ഓക്കേ പിന്നീട് എന്ത് സംഭവിച്ചു...?? "
" പിന്നീട്....എനിക്ക്....എനിക്ക്.... ആം..."
അവൻ്റെ ശബ്ദം ചെറുതായി പതറി
"ആൽബിൻ...??? "
" യെസ് മാഡം ഞാൻ അവൾക്ക് വേണ്ടി അല്ല ഇത്തവണ വന്നിരിക്കുന്നത്, എനിക്ക് വേണ്ടി ആണ്, കാറിലിരുന്ന് അവൾ എന്നോട് ഒരു കാര്യം പറഞ്ഞു അവളുടെ ആഗ്രഹങ്ങൾക്കും സന്തോഷങ്ങൾക്കും ആരും വില കൽപ്പിക്കുന്നില്ല എന്ന്.... എനിക്ക് ആ ഒരു നിമിഷം....ഒരൊറ്റ നിമിഷം കൊണ്ട് അവൾ എൻറെ കൂടെ ഹാപ്പി അല്ല എന്ന് വരെ തോന്നിപ്പോയി... അവൾ ആഗ്രഹിക്കുന്ന സന്തോഷം നൽകാൻ എന്നെക്കൊണ്ടാവുന്നില്ല എന്നപോലെ...."
ആൽബിൻ രണ്ട് കൈ കൊണ്ടും മുഖം അമർത്തി തുടച്ചു..
"
💬 Comments
View all comments