0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 158.7K

ആൽബിൻ അങ്ങനെ കരുതേണ്ട ഒരു കാര്യവുമില്ല ഞാൻ കണ്ടിടത്തോളം നിങ്ങൾ ഒരു നല്ല ഭർത്താവ് തന്നെയാണ്, ഇത്രയും കാലം നിങ്ങൾ ഈ കുടുംബം നോക്കിയത് പോലെ മറ്റാരെങ്കിലും ചെയ്യുമോ എന്ന് പോലും എനിക്ക് സംശയമാണ്..."

കുറച്ചു നേരം അവർക്കിടയിൽ ചെറിയ നിശബ്ദത തളം കെട്ടി നിന്നു,

"ഫസ്റ്റ് ഓഫ് ഓൾ ആൽബിൻ മനസ്സിലാക്കേണ്ട കാര്യം തൻ്റെ ഭാര്യ കംപ്ലീറ്റ് നോർമൽ ആയ വ്യക്തി തന്നെ ആണ്,

സീ സ്റ്റെല്ലയെ സംബന്ധിച്ചിടത്തോളം അവൾ ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയാണ്, അന്നമോൾ ഉണ്ടായിരുന്ന കാലം അവളെ സംരക്ഷിക്കാനും നോക്കാനും നിങ്ങൾ രണ്ടുപേരും അല്ലാതെ കുടുംബവും കൂട്ടുകാരും എല്ലാവരും ഒപ്പം ഉണ്ടായിരുന്നു...

പക്ഷേ ഇവിടെ ചിക്കാഗോയിൽ നിങ്ങൾ രണ്ടുപേരും മാത്രമാണ് അതിൽ തന്നെ ആൽബിൻ കൂടുതൽ സമയം ജോലിയിലും... സ്വാഭാവികമായും കുട്ടിയെ നോക്കുമ്പോൾ ഉണ്ടാകുന്ന ഒരു തളർച്ചയും ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വേരിയേഷനും ആണ് ഇത്തരം വിഷാദ ഭാവങ്ങളിലേക്കും ദേഷ്യ പ്രകടനങ്ങളിലേക്കും പോകുന്നത്..."

മാഡം ഒരു നിമിഷം നിർത്തി...പിന്നെ വീണ്ടും തുടർന്നു

"ആൽബിൻ ഞാൻ ഇതിന് മുമ്പ് നിന്നോട് ഒരിക്കൽ ചോദിച്ചിരുന്നു, വീണ്ടും ചോദിക്കുകയാണ്, നിങ്ങൾ എന്നോട് എന്തെങ്കിലും മറച്ചുവയ്ക്കുന്നുണ്ടോ...??? "

പെട്ടെന്ന് ആൽബിന്റെ കണ്ണുകൾ ഒരു കള്ള ലക്ഷണത്തോടെ എവിടെയും തറക്കാതെ ഓടാൻ തുടങ്ങി....

"ആൽബിൻ, നീ എന്നോട് വളരെ ഇമ്പോർട്ടൻ്റ് ആയ എന്തോ കാര്യം മറച്ചു വയ്ക്കുന്നത് പോലെയാണ് പലപ്പോഴും എനിക്ക് തോന്നിയിട്ടുള്ളത് അത് പോലെ

സ്റ്റെല്ലയോട് സംസാരിക്കുമ്പോൾ എനിക്ക് മനസിലായ ഒരു കാര്യം അവൾക്ക് അവളോട് തന്നെയാണ് ദേഷ്യം ഉള്ളത് അതിനു വ്യക്തമായ ഒരു കാരണവുമുണ്ട്...."

"എന്ത്

💬 Comments

View all comments