Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
കാരണം...??? "
" അത് എന്താണെന്ന് അറിയണമെങ്കിൽ എനിക്ക് നിങ്ങളുടെ പാസ്റ്റ് അറിയണം, കുറച്ചു കൂടെ പ്രൊഫഷണൽ ആയിട്ട് പറയുകയാണെങ്കിൽ സ്റ്റെല്ലയുടെ ലൈഫിൽ ഒരു ' മിസ്സിംഗ് പസിൽ ' ഉണ്ട്,
എന്തോ ഒരു കാര്യം അവളിൽ പൂർത്തിയാവാതെ കിടക്കുന്നു, സ്റ്റെല്ലയ്ക്ക് മാത്രം അറിയാവുന്ന ഈ ''പസിൽ ' ഫിക്സ് ആവാതെ അവളിൽ സന്തോഷവും സമാധാനവും പൂർണമാകില്ല.."
മാഡം ഒരു നിമിഷം നിർത്തിയ ശേഷം കുപ്പി തുറന്ന് വെള്ളം കുടിച്ചു,
" അതിനെ പറ്റി സ്റ്റെല്ലാ ഒന്നും പറഞ്ഞിട്ടില്ലേ മാഡം...??? "
"സ്റ്റെല്ലയോട് ഞാൻ അത് ചോദിച്ചപ്പോൾ അവൾ കൃത്യമായി മറുപടി ഒന്നും തന്നിട്ടില്ല... ഇപ്പോൾ ഞാൻ ആൽബിനോട് ചോദിക്കുന്നു എന്നോട് പറയാൻ എന്തെങ്കിലും വിട്ടു പോയിട്ടുണ്ടോ...??? "
" ഇല്ല ഡോക്ടർ ഞങ്ങൾ അങ്ങനെ പ്രത്യേകിച്ച് ഒന്നും തന്നെ മറച്ചുവയ്ക്കുന്നില്ല, ഇപ്പോൾ അവൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ് പാർട്ടം ഡിപ്രഷനിൽ നിന്നും മാഡം അവളെ ഒന്ന് രക്ഷിച്ചു തന്നാൽ മതി..."
" ആൾ റൈറ്റ് ആൽബിൻ...എപ്പോഴെങ്കിലും എന്നോട് എല്ലാം തുറന്നു സംസാരിക്കണം എന്ന് തോന്നിയാൽ ഈ നമ്പറിൽ എന്നെ കോൺടാക്ട് ചെയ്താൽ മതി, താനൊരു മലയാളിയായതു കൊണ്ടും നമ്മൾ ഒരേ നാട്ടുകാരായത് കൊണ്ടും നിങ്ങളുടെ കേസിൽ എനിക്ക് അല്പം താല്പര്യമുണ്ട് എന്ന് തന്നെ കൂട്ടിക്കോ...."
" ശരി മാഡം ഞാൻ തീർച്ചയായും കോൺടാക്ട് ചെയ്യാം...."
അവിടെ നിന്നു ഇറങ്ങുമ്പോൾ ആൽബിന്റെ മനസ്സിൽ വല്ലാത്ത ഒരു ആശ്വാസമായിരുന്നു,
വീട്ടിലേക്ക് വാഹനം ഓടിക്കുമ്പോൾ ഒരു നല്ല പാട്ടൊക്കെ കേട്ട് അത്യാവശ്യം നല്ല മൂഡിലായിരുന്നു ആൽബിൻ പൊയ്ക്കൊണ്ടിരുന്നത്.
വീട്ടിലെത്തിയപ്പോൾ
💬 Comments
View all comments