0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 165K

ആരും തന്നെ ഉണ്ടായിരുന്നില്ല അവൻ ഫോണെടുത്ത് സ്റ്റെല്ലയുടെ ഫോണിലേക്ക് വിളിച്ചതും കോൾ എടുത്തത് ലിസി ആൻറി ആയിരുന്നു,

" ഹലോ ആൽബി.. സ്റ്റെല്ലയും പിള്ളേരും ഇവിടെയുണ്ട്...."

" ആണോ അവർ എപ്പോഴാ അങ്ങോട്ട് എത്തിയത്...?? "

" കുറച്ചു നേരമായി, ആൽബിക്ക് അവൾ മെസ്സേജ് അയച്ചിട്ടുണ്ട് എന്ന് പറഞ്ഞു.."

" അത് ഞാൻ കണ്ടില്ല, കുഴപ്പമില്ല ഞാൻ നോക്കിക്കോളാം...."

" പിന്നെ ആൽബിനോട് വരുമ്പോൾ ഇങ്ങോട്ട് കൂട്ടാൻ വരണമെന്ന് പ്രത്യേകം പറയാൻ പറഞ്ഞു, അവൾ ഇപ്പോൾ ബാത്റൂമിൽ ആണ് ഇറങ്ങുമ്പോൾ ആൻ്റി വിളിക്കാൻ പറയാം ഓക്കേ...?? "

" ശരി ആന്റി..."

ഒരു ചിരിയോടെ ആൽബിൻ റൂമിൽ കയറി, ഒന്ന് ഫ്രഷായി വസ്ത്രം മാറിയതും സ്റ്റെല്ല തിരിച്ചു വിളിച്ചിട്ടുണ്ടായിരുന്നു,

അവളെ തിരിച്ചു വിളിക്കാൻ കൂട്ടാക്കാതെ ആൽബിൻ കാർ എടുത്ത് നേരെ ആന്റിയുടെ വീട് ലക്ഷ്യമാക്കി ഓടിച്ചു,

' സ്റ്റെല്ലയുടെ ആ മിസ്സിംഗ് പസിൽ എന്തായിരിക്കും..?? മാഡം തന്നോട് എത്രയൊക്കെ തുറന്നു സംസാരിക്കാൻ പറഞ്ഞാലും ചില കാര്യങ്ങൾ മനസ്സിൽ നിന്നും പങ്കുവയ്ക്കാൻ സാധിക്കുന്നില്ല..

ഒരു പക്ഷേ മറ്റൊരാൾ കൂടി ആ രഹസ്യങ്ങൾ എല്ലാം അറിഞ്ഞാൽ...?????

ഒരു നിമിഷം അവന്റെ തലച്ചോറിൽ കൂടി പഴയ കാര്യങ്ങൾ ഒരു മിന്നായം പോലെ ഓടിവന്നു.....!!

ഏകദേശം 5 മിനിറ്റ് കൂടി വാഹനം ഓടിച്ചതും ആന്റിയുടെ വീട് മുറ്റത്തേക്ക് കാർ കയറി നിന്നു,

ആൽബിൻ ചെല്ലുമ്പോൾ ലിസി ആൻറി വളരെ ഹാപ്പിയായിരുന്നു രണ്ടു മക്കളെയും കളിപ്പിച്ചുകൊണ്ട് ആൾ വളരെ ആക്ടീവായി തന്നെ നിൽക്കുന്നു....

അകത്തേക്ക് കയറിയതും സ്റ്റെല്ല കിച്ചണിൽ എന്തോ തയ്യാറാക്കുകയാണ്,

"ആൽബി ഞാൻ

💬 Comments

View all comments