Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
"ഹലോ അങ്കിൾ...."
ആൽബിൻ ബഹുമാനപൂർവം ഒന്ന് എഴുന്നേറ്റ് നിന്നു, വല്ലപ്പോഴും കാണുന്ന മുഖം ആണ് പോൾസൺ അങ്കിൾ , ജോലി കാര്യങ്ങളുമായി ബന്ധപ്പെട്ട് ആള് വളരെ തിരക്കാണ്,
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മട്ടൻ ഗ്രിൽ ചെയ്തതും ഇന്ത്യൻ മെയ്ഡ് ചപ്പാത്തിയും സ്റ്റെല്ല മേശപ്പുറത്തേക്ക് കൊണ്ടു വച്ചതും എല്ലാവരുടെയും നോട്ടം അതിലേക്ക് മാത്രമായി,
കുറച്ച് സമയം എല്ലാവരോടും കൂടെ വളരെ സന്തോഷകരമായ കുറച്ച് നിമിഷങ്ങൾ....
പിന്നെയും കുറച്ചു ദിവസങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ തന്നെ പോയിക്കൊണ്ടിരുന്നു,
അന്നൊരു വെള്ളിയാഴ്ച്ച ദിവസം ഓഫീസിൽ ഇരിക്കുമ്പോഴാണ് ആൽബിന്റെ ഫോൺ തുടർച്ചയായി അടിച്ചു കൊണ്ടിരുന്നത്...
"ഹലോ ആൽബി...?? "
കോൾ അറ്റൻഡ് ചെയ്തതും സ്റ്റെല്ലയുടെ ശബ്ദം,
" ആം പറ പെണ്ണെ...?? "
" ആൽബി മാഡത്തിൻ്റെ ക്ലിനിക്കിൽ നിന്നും നിന്നും വിളിച്ചുണ്ടായിരുന്നു നാളെ കൗൺസിലിംഗ് ഉണ്ട് പോലും, ഞാൻ പോകണോ...?? എനിക്ക് വല്ലാത്ത മടി.."
"അതിനെന്താ...പോയി നോക്ക്.."
" വേണോ ആൽബി...??.."
"അതു വലിയ കാര്യമായിട്ട് ഒന്നും എടുക്കണ്ട സ്റ്റെല്ല...ചുമ്മാ പോയിട്ട് പോരെ..."
ആൽബിൻ അവളെ മയത്തിൽ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു,
" എന്നാലും...?? അവരുടെ ഓരോ ചോദ്യങ്ങൾക്ക് മറുപടി പറയാൻ എന്നെക്കൊണ്ട് വയ്യ..."
"പെണ്ണേ നീ ഒരു മലയാളിയായതുകൊണ്ട് അവർക്ക് നിന്നോട് ഇപ്പൊൾ ഒരു കാര്യമുണ്ട്... ആളെ വെറുതെ വെറുപ്പിക്കണ്ട ഒന്ന് പോയിട്ട് പോരെ..."
" ആം ശരി, എന്നാൽ ഞാൻ ഉച്ചയ്ക്ക് ഇറങ്ങും , പിന്നെ ഡ്യൂട്ടി കഴിയുമ്പോൾ എന്നെ വന്നു കൂട്ടണം കേട്ടോ....?? "
"അത് ഓകെ വരാം, നീ പോയിട്ട് വാ..."
ആൽബി ചെറിയ
💬 Comments
View all comments