Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
പുഞ്ചിരിയോടെ ഫോൺ വച്ചതും ഒന്ന് ദീർഘ ശ്വാസം എടുത്തു വിട്ടു.
അന്ന് വൈകുന്നേരം കുറച്ച് നേരത്തെ തന്നെ ആൽബിൻ ഇറങ്ങിയിട്ടുണ്ടായിരുന്നു,
സ്റ്റെല്ലയെ അവിടെ പോയി കൂട്ടുക തന്നെയാണ് ലക്ഷ്യം,
പതിവുപോലെ കൗൺസിലിംഗ് പൂർത്തിയാക്കി സ്റ്റെല്ല പുറത്തിറങ്ങിയപ്പോഴേക്കും ആൽബിൻ ഒരു കോഫി കുടിച്ചു കഴിഞ്ഞിട്ടുണ്ടായിരുന്നു,
" സെക്ഷൻ കഴിഞ്ഞിട്ട് , എന്തു തോന്നുന്നു സ്റ്റെല്ലാ...??? "
" ഒക്കെയാണ്..."
ഒറ്റ വാക്കിൽ മറുപടി ഒതുക്കി എങ്കിലും അതിനു വിപരീതമായി അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു,
മുഖത്ത് എന്തോ ഒരുതരം സങ്കടം നില നിൽക്കുന്നു,
" എന്താ പെണ്ണെ എന്തുപറ്റി..?? "
" ഒന്നുമില്ല ആൽബി വീട്ടിൽ പോകാം..."
"നീ ഓക്കേ ആണെന്ന് ഉറപ്പാണോ..??"
"യെസ്... യെസ്...അയാം ഫൈൻ...!!
മാഡം ഓരോ കാര്യങ്ങൾ സംസാരിച്ചപ്പോൾ ഉണ്ടായ ഒരു ചെറിയ വിഷമം മാത്രമാണ്, കുഴപ്പമൊന്നുമില്ല നമുക്ക് പോകാം..."
ആൽബിൻ പിന്നീട് ഒന്നും പറയാൻ പോയില്ല, തിരികെ പോകുന്ന വഴി ആൻ്റിയുടെ വീട്ടിൽ കയറി കുഞ്ഞിനെ കൂട്ടി, അവർ വീട്ടിലേക്ക് തിരിച്ചു.
രാത്രി 9 മണിയോടെ അടുക്കുമ്പോഴാണ് ആൽബിന്റെ ഫോൺ തുടർച്ചയായി അടിക്കുന്നത്,
സ്റ്റെല്ല ഹാളിലായിരുന്നതിനാൽ ആൽബിൻ ഫോണും എടുത്ത് പതിയെ പുറത്തേക്കിറങ്ങി, അവളെ കൗൺസിലിംഗ് ചെയ്യുന്ന മാഡമാണ് വിളിക്കുന്നത്,
"ആൽബിൻ ഈയാഴ്ചയിൽ എപ്പോൾ എങ്കിലും ഫ്രീയാണോ..??"
" ഈ വീക്കെന്റെ ഫ്രീ ആയിരിക്കും മാഡം എന്തുപറ്റി...?? "
" എനിക്ക് ആൽബിനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ആൽബിൻ ഫ്രീ ആകുമ്പോൾ എന്നെ ഒന്ന് വന്നു കാണുമോ..??"
" ഓ വരാമല്ലോ മാഡം അതിനെന്താ..."
" പക്ഷേ ഇത്തവണ ഓഫീസിലേക്ക് വരേണ്ട എൻറെ വീട്ടിലേക്ക്
💬 Comments
View all comments