Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
വന്നാൽ മതി ലൊക്കേഷൻ ഞാൻ അയച്ചു തന്നേക്കാം..."
" എന്തുപറ്റി മാഡം എന്തെങ്കിലും പ്രശ്നമുണ്ടോ..??"
അത് ചോദിക്കുമ്പോൾ ആൽബിൻ്റെ സ്വരം ചെറുതായി കനത്തിരുന്നു,
" പ്രശ്നമായിട്ട് ഒന്നുമില്ല പക്ഷേ ആൽബിൻ എന്നെ ഒന്ന് കാണേണ്ടത് നല്ലതായിരിക്കും... ഞാൻ പറഞ്ഞല്ലോ, നമുക്ക് വീട്ടിൽ നിന്ന് കാര്യമായിട്ട് തന്നെ സംസാരിക്കാം...
അപ്പോൾ എന്നാ വരാൻ പറ്റുക എന്ന് ആൽബിൻ നേരത്തെ പറഞ്ഞാൽ മതി..."
" ശരി മാഡം ഞാനത് നോക്കിയിട്ട് പറയാം.."
അവർ ഫോൺ വച്ചതും ആൽബിന്റെ ശരീരത്തിൽ കൂടി ചെറിയ ടെൻഷൻ അരിച്ചു കയറാൻ തുടങ്ങി.
അന്ന് രാത്രിയും പതിവ് പോലെ പുലർന്നു, ഓഫീസിലെ കാര്യങ്ങളും മറ്റു ജീവിത സാഹചര്യങ്ങളുമായി ദിവസങ്ങൾ പതിയെ കൂടിക്കൊണ്ടിരുന്നു,
' നാളെ ശനിയാഴ്ചയാണ് നാളെ വൈകുന്നേരം മാഡത്തിനെ കാണാമെന്ന് പറഞ്ഞിരിക്കുന്നത്'
ഓഫീസിൽ നിന്നും നേരത്തെ ഇറങ്ങിയ ശേഷം ആൽബിൻ മാഡത്തിൻ്റെ വീട് ലക്ഷ്യമായി വാഹനം ഓടിച്ചു കൊണ്ടിരുന്നു,
' എന്താവാം അവർക്ക് പറയാൻ ഉണ്ടാവുക..??' അവസാനത്തെ കൗൺസിലിങ്ങിന് ശേഷം സ്റ്റെല്ലയുടെ മുഖത്ത് ചെറിയ കണ്ണീരും സങ്കടവും താൻ കണ്ടതാണ്, ഇനി അതേ പറ്റി എന്തെങ്കിലും ആകുമോ..??
രണ്ട് കിലോമീറ്റർ കൂടി കഴിഞ്ഞതും മെയിൻ ഹൈവേയിൽ നിന്നും ഉള്ളിലേക്ക് കയറി പോകുന്ന ഒരു വിജനമായ വഴി,
കുറച്ചുകൂടി മുന്നോട്ടു പോയതും ഗ്രാമീണ ശൈലിയിൽ പണിതിരിക്കുന്ന ഒരു വീട്...
അതിൻറെ ചുറ്റുപാടും വലിയൊരു എസ്റ്റേറ്റ് പോലെ വളർന്നു നിൽക്കുന്ന വലിയ പൈൻ മരങ്ങൾ...
' മാഡം ഇത്രയും റിച്ചാണ് എന്ന് നേരിട്ട് കണ്ടാൽ തോന്നില്ല, ഭർത്താവിന് എന്തോ വലിയ ബിസിനസ് ആണ് എന്ന് ആരോ പറഞ്ഞു
💬 Comments
View all comments