Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]
കേട്ടിട്ടുണ്ട്...
എല്ലാംകൊണ്ടും അത്യാവശ്യം ആഡംബര സെറ്റപ്പിൽ തന്നെയാണ് ജീവിതം...!!
അകത്തേക്ക് കയറി വീടിനു മുന്നിലായി കാർ നിർത്തി അവൻ പുറത്തിറങ്ങി നിന്നതും,
വീട്ടിൽ നിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു
' മാഡം ഒരു ഓൺലൈൻ മീറ്റിംഗ് അറ്റൻഡ് ചെയ്യുകയാണെന്നും അകത്തു കയറി വിശ്രമിക്കാം എന്നും ആയിരുന്നു അവർ നൽകിയ നിർദ്ദേശം...'
പുറത്ത് വെയിറ്റ് ചെയ്യാം എന്ന് മറുപടി നൽകി പതിയെ വീടിനു ചുറ്റും ഒന്ന് നടന്നതും,
ഒരു വശത്തായി വലിയൊരു ഔട്ട് ഹൗസ് പണിതിരിക്കുന്നത് അവൻ്റെ ശ്രദ്ധയെ പിടിച്ചു നിർത്തി..
ആൽബിൻ അതിന്റെ അരികിലേക്ക് നീങ്ങി, നാലു വശങ്ങളും തുറന്നു ഇട്ടിരിക്കുന്ന, മുകളിൽ ഓട് പാകിക്കൊണ്ട്, പൂർണമായും മരത്തിൽ പണികഴിപ്പിച്ചിരിക്കുന്ന ചെറിയ ഔട്ട് ഹൗസ്.....
ബാർബി ക്യൂ പോലെയുള്ള ആഘോഷങ്ങൾക്ക് വേണ്ടി പ്രത്യേകം ചെയ്തതാണെന്ന് കണ്ടാൽ തന്നെ മനസ്സിലാകും....
അവൻ പതിയെ അങ്ങോട്ടേക്ക് നടന്നു വീടിൻറെ കുറച്ച് അപ്പുറത്തായി മാറ്റി കെട്ടിയിരിക്കുന്ന രണ്ടു കുതിരകൾ...
മുറ്റത്ത് നിർത്തിയിട്ടിരിക്കുന്ന മോഡേൺ കാറുകൾ...
അവൻ ഓരോന്നും നിരീക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ, പുറകിൽ നിന്നും ഒരാൾ നടന്നു അടുക്കുന്ന ശബ്ദം കേട്ടത്...
" എന്താ ആൽബിൻ ഞാൻ ലേറ്റ് ആയോ..??"
" ഇല്ല മാഡം ഞാൻ ഇപ്പോൾ വന്നതേയുള്ളൂ..."
" അകത്തേക്ക് ഇരിക്കാം വരൂ..."
" മാം, സോറി എനിക്ക് ഈ സ്ഥലം വളരെ ഇഷ്ടമായി നമുക്ക് ഇവിടെയിരുന്ന് സംസാരിച്ചാലോ...? "
ഔട്ട് ഹൗസ് ചൂണ്ടി കാട്ടിയുള്ള ആൽബിൻ്റെ ചോദ്യത്തിന് അവർ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു,
രണ്ടുപേരും ആ ചെറിയ ഗസ്റ്റ് ഹൗസിനുള്ളിൽ പരസ്പരം അഭിമുഖമായിരുന്നു,
" മാഡം എന്താ പെട്ടെന്ന് കാണാൻ
💬 Comments
View all comments