0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 179.3K

പറഞ്ഞത്, എനിക്ക് ഒരുതരം ടെൻഷൻ..?? "

"ആൽബിനോട് ഞാൻ ഇതിന് മുമ്പ് ഒരു കാര്യം ചോദിച്ചിട്ടുണ്ടായിരുന്നു, അന്ന് എന്നോട് ആൽബിൻ ഒരു നുണ പറഞ്ഞു...

അത് നുണ തന്നെയായിരുന്നു എന്ന് എനിക്ക് 100% ഉറപ്പുണ്ടായിരുന്നു എങ്കിലും ഞാൻ ഒരിക്കൽ കൂടി ചോദിക്കുകയാണ്.. ആൽബിനും സ്റ്റെല്ലയും എന്നോട് എന്തെങ്കിലും മറച്ചു വയ്ക്കുന്നുണ്ടോ...??? "

അവർ പറഞ്ഞു നിർത്തിയതും ആൽബിൻ്റെ നെഞ്ചിൽ കൂടി ഒരു ഇടി മിന്നൽ പാഞ്ഞു പോയി....!!

" ആൽബിൻ... നിങ്ങളുടെ പഴയ ജീവിത ജീവിത രീതി , ആഘോഷങ്ങൾ... കൂട്ടുകാർക്കൊപ്പം ഉള്ള നിമിഷങ്ങൾ... അങ്ങനെ എന്തെങ്കിലും...???"

മാഡത്തിന്റെ ചോദ്യത്തിന് ആൽബിന് ഉള്ളിൽ മറുപടി ഉണ്ടായിരുന്നെങ്കിലും അത് പറയാൻ വല്ലാതെ മടി തോന്നി,

അവർ എങ്ങോട്ടേക്കാണ് വന്നു കൊണ്ടിരിക്കുന്നത് എന്ന് ഏകദേശം ആൽബിന് മനസ്സിലായിരുന്നു,

" മാഡം ഇപ്പോൾ എന്താ അങ്ങനെ പെട്ടെന്ന് ചോദിക്കാൻ..???"

" ആൽബിൻ ഞാനൊരു കാര്യം വളരെ വ്യക്തമായി മനസ്സിലാക്കി സ്റ്റെല്ലയുടേത് ഒരു പോസ്റ്റ് പാട്ടം ഡിപ്രഷൻ അല്ല...."

"പിന്നെ...????"

" പകരം ഞാൻ പറഞ്ഞത് പോലെ അവളുടെ ജീവിതത്തിൽ ഒരു മിസ്സിംഗ് പസിൽ വളരെ ആക്ടീവായി കിടക്കുന്നു...

അത് ഫിക്സ് ചെയ്യണമെങ്കിൽ അവളുടെ പാസ്റ്റ് എനിക്ക് അറിയണം, നിങ്ങളുടെ ബാംഗ്ലൂർ ലൈഫ്...?? നിങ്ങൾ ജീവിച്ചിരുന്ന സ്റ്റൈൽ എല്ലാത്തിലും ഉപരി സ്റ്റെല്ലയുടെ ജീവിതത്തിൽ ആൽബിൻ അല്ലാതെ മറ്റേതെങ്കിലും പുരുഷൻ ഉണ്ടായിരുന്നോ....???????????...."

ആ ചോദ്യം മുഴങ്ങിയതും ആൽബിന്റെ കണ്ണുകളിൽ കൂടി ഒരു മിന്നായം പോലെ പഴയ കാലങ്ങൾ ഓടി മറഞ്ഞു...

ശരീരമാകെ വിറക്കുന്നതുപോലെ കാലുകൾക്കടിയിൽ ചെറിയൊരു തരിപ്പ്...

പെട്ടെന്ന് ആൽബിന്റെ ശ്രദ്ധ ആകർഷിച്ചു കൊണ്ട്,

💬 Comments

View all comments