0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 187.6K

ആൽബിൻ കയ്യിലേക്ക് കോഫിയെടുത്ത് പതിയെ ഓരോ സിപ്പ് എടുത്തു കൊണ്ടിരുന്നു,

"മാഡം യുഎസിലേക്ക് വന്നപ്പോൾ എല്ലാം ഉപേക്ഷിച്ച് ഒരു പുതിയ ജീവിതം എന്ന രീതിയിൽ തന്നെയാണ് ഞാൻ കരുതിയിരുന്നത്, സ്റ്റെല്ലയും അങ്ങനെ തന്നെ ആകും എന്നാണ് ഞാൻ കരുതിയത് പക്ഷേ അങ്ങനെയല്ല എന്ന് എപ്പോഴെങ്കിലും മാഡത്തിനു തോന്നിയിട്ടുണ്ടോ....?? "

ആൽബിന്റെ ചോദ്യത്തിൽ ചെറിയ ആശങ്ക കലർന്നിരുന്നു,

"ലുക്ക് ആൽബിൻ സ്റ്റെല്ല ഇപ്പോഴും ശിവയെ ഓർത്തു കഴിയുന്നു എന്നല്ല ഞാൻ പറഞ്ഞതിനർത്ഥം, ആൽബിൻ പറഞ്ഞതുപോലെ യുഎസിലേക്ക് മൂവ് ചെയ്തതിനുശേഷം ആദ്യത്തെ ഒന്നര വർഷത്തോളം നിങ്ങൾ രണ്ടുപേരും വളരെ ഹാപ്പിയായിരുന്നില്ലേ...?? "

"അത് ശരിയാണ് ആഞ്ചലോ ഉണ്ടായതിനു ശേഷം ആണ് ഇങ്ങനെ മൂഡ് സ്വിങ്സ് അധികമാവാൻ തുടങ്ങിയത്..."

" യെസ്... സ്റ്റെല്ലയുടെ ഉള്ളിൽ എപ്പോഴോ ഒരു കുറ്റബോധം അല്ലെങ്കിൽ എന്തോ ചെയ്യാൻ ബാക്കിയായിരിക്കുന്നു എന്നുള്ള ഒരു തരം തോന്നൽ വന്നിരിക്കാം, ടൂ ബി വെരി ഹോണസ്റ്റ് ഞാൻ പറഞ്ഞതുപോലെ... മിസ്സിംഗ് ആയിരിക്കുന്ന ഒരു പസിൽ അത് ശിവയുമായി കണക്ട് ആയിരിക്കാൻ ആണ് സാധ്യത കൂടുതൽ..

അത് ഫിക്സ് ചെയ്യണമെങ്കിൽ സ്റ്റെല്ല തന്നെ വിചാരിക്കണം അല്ലാതെ ഞാൻ അവളെ ഒരുപാട് തവണ കൗൺസിൽ ചെയ്തതുകൊണ്ട് മാത്രം ഒരു മാറ്റവും വരാൻ പോകുന്നില്ല.."

അവർ പറഞ്ഞു നിർത്തി, തൻറെ കോഫി കുടിച്ചു പൂർത്തിയാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ആൽബിന് കുറച്ച് സമയം എന്തോ ആലോചിച്ചു തല പുകഞ്ഞു കൊണ്ടിരുന്നു, അവന്റെ ഉള്ളിൽ ഒരുപാട് ചിന്തകൾ ഒരേ സമയം ഓടുന്നുണ്ടായിരുന്നു,

"മാഡം എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്..??"

"ആൽബിൻ സ്റ്റെല്ല ഈ നിമിഷം വരെ നിങ്ങളെ മനസ്സുകൊണ്ട്

💬 Comments

View all comments