0%

Chapter Title : അച്ചായത്തി ഫ്രം ബാംഗ്ലൂർ 1 [അധീര] [സീസൺ 2]

Author : Adheera Read All Parts 190.8K

മുന്നോട്ട് നടന്ന ശേഷം ആൽബിൻ എന്തോ ആലോചിച്ചു തിരിഞ്ഞു നിന്നു, പതിയെ തിരികെ വന്ന് അവർക്ക് അഭിമുഖമായി നിന്നു,

" ഞാനൊരു കാര്യം ചോദിച്ചാൽ മാഡം എന്നോട് സത്യം പറയുമോ...??"

" എന്താണ് ആൽബിൻ..??"

" എപ്പോഴെങ്കിലും ഞാൻ ചെയ്തത് ഒരു തെറ്റാണ് എന്ന് മാഡത്തിന് തോന്നുന്നുണ്ടോ..?? ഈയൊരു ലൈഫ് സ്റ്റൈലിൽ കഴിഞ്ഞത്..?? "

" ആൽബിൻ നീ സ്റ്റെല്ലയെ സ്നേഹിക്കുന്നുണ്ടോ..?? "

" എന്തിനേക്കാളും ഏറെ ഞാൻ അവളെ സ്നേഹിക്കുന്നു.."

" പഴയതെല്ലാം ഒരു തരി പോലും നിന്നെ ബാധിക്കാതെ ഇപ്പോഴും അവളെ നിൻറെ പെണ്ണായി നിനക്ക് കാണാൻ പറ്റുന്നില്ലേ..??"

" ഉണ്ട് മാഡം ..."

"എങ്കിൽ നീ ഒന്നിനെപ്പറ്റിയും ഭയപ്പെടേണ്ട അവൾക്ക് കുറച്ച് സമയം കൊടുക്ക്, അവൾ നിന്റേതു മാത്രമായി തിരികെ വരും..."

തിരികെ വാഹനം ഓടിക്കുമ്പോൾ ആൽബിന്റെ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ആയിരുന്നു, എല്ലാം തുറന്നു പറഞ്ഞപ്പോൾ എന്തൊരാശ്വാസം....!!

' മാഡം തന്നെ ജഡ്ജ് ചെയ്യും എന്നുള്ള പേടിയായിരുന്നു ഇത്രയും കാലം പഴയ കാര്യങ്ങൾ എല്ലാം മറച്ചുവെച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചത്, എന്നാൽ അതിൽ വലിയ കാര്യമൊന്നുമുണ്ടായിരുന്നില്ല,

അവർ പറഞ്ഞതുപോലെ സ്റ്റെല്ലയെയും കുട്ടികളെയും കുറച്ചു നാൾ നാട്ടിലേക്ക് അയച്ചാലോ...?? '

'മാഡം പറഞ്ഞതുപോലെ അവളുടെ ഉള്ളിൽ ഇപ്പോഴും ബാക്കി നിൽക്കുന്ന ആ ഒരു മിസ്സിംഗ് പസിൽ പൂർത്തിയാക്കാൻ ഈ യാത്ര കൊണ്ട് ആയാലോ..???

അപ്പോഴും തനിക്ക് നേരെ നിൽക്കുന്ന മറ്റൊരു ചോദ്യം ഉണ്ട്, ഒരുപക്ഷേ ഇത് മറ്റൊരു തലത്തിലേക്ക് പോവുകയാണെങ്കിൽ അത് അംഗീകരിക്കാനും ആസ്വദിക്കാനും ഉള്ള പഴയ ആഗ്രഹങ്ങൾ ഇപ്പോഴും തൻ്റെ ഉള്ളിലുമുണ്ടോ....???

മാഡത്തിനോട്

💬 Comments

View all comments